Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരോധനം ഏർപ്പെടുത്തേണ്ടത് ടിക്ടോക്കിനോ അതോ പബ്ജിക്കോ ?

നിരോധനം ഏർപ്പെടുത്തേണ്ടത് ടിക്ടോക്കിനോ അതോ പബ്ജിക്കോ ?
, വെള്ളി, 19 ഏപ്രില്‍ 2019 (16:59 IST)
ലോകത്ത് തന്നെ വളരെ വേഗത്തിൽ വേരുറപ്പിച്ച ചെറു വീഡിയോ ആപ്പായ ടിക്ടോക് ഇന്ത്യയിൽ നിരോധനത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്. ആപ്പ് ഡൌൺലോഡ് ചെയ്യുന്നത് കോടതി ഇടപെട്ട് അവസാനിപ്പിച്ചു. കേസ് പരിഗണിക്കുന്നതിനാൽ നിലവിലെ ഉപയോക്താക്കൾക്ക് നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല എങ്കിലും അധികം വൈകാതെ തന്നെ ടിക്ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ.
 
എന്നാൽ വ്യക്തികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന ഒരു സോഷ്യൽ സ്പേസാണോ. അതോ ആളുകളുടെ മനോനില അപകടകരമായ അവസ്ഥയിലേക്ക് മാറ്റുന്ന പബ്ജി പോലെയുള്ള ഗെയിമുകളാണോ നിരോധിക്കേണ്ടത് എന്നത് പ്രധാനമായ ഒരു ചോദ്യമാണ്. ടിക്ടോക്കിൽ ചില തെറ്റായ പ്രവണതകൾ ഉണ്ട് എന്നത് വസ്തവം തന്നെയാണ് ഈ പ്രവണതകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ സ്വീകരിക്കപ്പെടേണ്ട ഒരു സോഷ്യൽ ഇടം തന്നെയാണ് ടിക്ടോക്.
 
എന്നാൽ പബ്ജിയുടെ കാര്യം മറിച്ചാണ് കുട്ടികളിളിലും യുവാക്കളിലും അപകടകരവും ക്രൂരവുമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന പബ്ജി പക്ഷേ സ്വതന്ത്രമായി കളിക്കനുള്ള അവസരം രാജ്യത്തുണ്ട്. ഗെയിം ഡൌൺലോഡ് ചെയ്യുന്നതിന് യാതൊരു തരത്തിലുള്ള നിയത്രണവും ഇതേവരെ ഏർപ്പെടുത്തിയിട്ടില്ല. ഗെയിം കളിക്കുന്നതിന് ചിലയിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഇത് ഉത്തരവുകളിൽ മാത്രം ഒതുങ്ങി നൽക്കുകയാണ്.
 
പബ്ജി കളിക്കുന്നതിനെ ചൊല്ലിയും കളിക്കുന്നതിനിടെ ഉണ്ടായ തർക്കങ്ങളെ തുടർന്നുമെല്ലാം നിരവധി കൊലപാതകങ്ങളാണ് രാജ്യത്തികത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മർദ്ദനങ്ങളും അക്രമ സംഭവങ്ങളും കൊലപാത ശ്രമങ്ങളും വേറെ, ടിക്ടൊക് കളിക്കുന്നതിനിടെ ചാർജർ നൽകാൻ വൈകിയതിന് പ്രതിശ്രുത വധുവിന്റെ സഹോദരനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചത് നമ്മൾ കണ്ടതാണ്.
 
രാജ്യത്തിന്റെ നിയമങ്ങൾക്കും നയങ്ങൾക്കും എതിരാണെങ്കിൽ ടിക്ടോക് നിരോധിക്കുന്നതിൽ തെറ്റില്ല. പക്ഷേ ടിക്ടോക്കിന് മുൻപ് ഇന്ത്യയിൽ നിരോധിക്കേണ്ടിയിരുന്നത് ഒരു തലമുറയുടെ മാനസിക നില അപകകടകരമായ അവസ്ഥയിലെത്തിക്കുന്ന പബ്ജ പോലുള്ള ഗെയിമുകളെയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഐഡിഎംകെ പരാജയപ്പെടുമോ ?; കടുത്ത തീരുമാനവുമായി രജനികാന്ത്