സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനം: ദരിദ്രവിഭാഗങ്ങൾക്കായി ഒമ്പത് പദ്ധതികൾ

വ്യാഴം, 14 മെയ് 2020 (16:27 IST)
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പാക്കേജിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമായും അതിഥി തൊഴിലാളികൾ ദരിദ്രവിഭാഗങ്ങൾ എന്നിവരുടെ ക്ഷേമ ലക്ഷ്യമിട്ടാണ് രണ്ടാം ഘട്ട പ്രഖ്യാപനം.
 
ദരിദ്ര വിഭാഗങ്ങൾക്കായി ഒമ്പത് പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ രണ്ടുമാസങ്ങളിലായി  കിസാൻ ക്രെഡിറ്റ് കാർഡിലൂടെ രാജ്യത്തെ 25  ലക്ഷം കർഷകർക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി പറഞ്ഞു.
 
3 കോടി കർഷകർക്ക് മൂന്ന് മാസകാലത്തേക്ക് വായ്‌പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇനത്തിൽ മാത്രം സർക്കാറിന് 4.22 ലക്ഷം കോടിയുടെ ചിലവുണ്ടായതായും നിർമല സീതാരാമൻ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡൽഹിയിൽ 24 മണിക്കൂറിനിടെ 472 കൊവിഡ് കേസുകൾ