Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ കമ്പനികൾക്ക് നികുതി ഇളവ്, മേക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ആനുകൂല്യങ്ങൾ, പ്രഖ്യാപനവുമായി ധനമന്ത്രി

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:02 IST)
പനാജി: ഇന്ത്യൻ കമ്പനികളുടെ കോർപ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി ചുരുക്കി കേന്ദ്ര സർക്കാർ. സാമ്പത്തിക മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനികൾ ഇനിമുതൽ സർചാർജുകൾ അടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ധനമന്ത്രി നിർമല സീതാരാമനാണ് നിർണായ ജിഎസ്‌ടി കൗൺസിലിന് മുൻപായി പ്രഖ്യപനം നടത്തിയത്.
 
നികുതിനിയമ ഭേതഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും എന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മെയ്‌ക് ഇൻ ഇന്ത്യ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നുമുതൽ ആരംഭികുന്ന കമ്പനികൾ 2023 വരെ 15 ശതമാനം നികുതി അടച്ചാൽ മതിയാകും. 2019 ജൂലൈ 5ന് മുൻപ് ഷെയർ ബൈബാക്ക് പ്രഖ്യാപനം നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികൾക്ക് തിരികെ വാങ്ങുന്ന ഓഹരികൾക്ക് നികുതി അടക്കേണ്ടതില്ല.
 
ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ മികച്ച നേട്ടം രേഖപ്പെടുത്തി. സെൻസെക്സ് 1,600 പോയന്റും, നിഫ്റ്റി 450 പോയന്റുമാണ് ഉയർന്നത്. ഇന്ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോൾ ഡീസൽ വാഹനങ്ങളുടെ നികുതിയിൽ കുറവ് വരുത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments