Webdunia - Bharat's app for daily news and videos

Install App

ബ്രെസയോടും വെന്യുവിനോടും മത്സരിയ്ക്കാൻ നിസാന്റെ ചെറു എസ്‌യുവിയും എത്തുന്നു !

Webdunia
ചൊവ്വ, 28 ജനുവരി 2020 (13:29 IST)
കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ഉയർന്ന ഡിമാൻഡ് പ്രയോജപ്പെടുത്താൻ നിസാനും തയ്യാറെടുക്കുകയാണ്. ചെറു എസ്‌യുവിയുമായി ഈ വർഷം സെപ്‌തംബറിൽ നിസാൻ ഇന്ത്യൻ വിപണിയിലെത്തും. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാന്റെ പ്രധാന എതിരാളികൾ.
 
വാഹനത്തിന്റെ ആദ്യ രേഖാ ചിത്രങ്ങൾ നിസാൻ പുറത്തുവിട്ടു. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കോംപാക്ട് എസ്‌യുവിയെ നിസാൻ ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് നിസാൻ ഒരുക്കുന്നത്. വാഹനത്തെ ഡാഡ്സൺ ബാഡ്ജിൽ ഇന്ത്യയിൽ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 
 
എന്നാൽ ഡാറ്റ്സൺ ഇന്ത്യൻ വിപണിയിൽ വാഹനം പുറത്തിറക്കുന്നത് അവസാനിപ്പിയ്ക്കുന്ന സാഹചര്യത്തിൽ നിസാൻ ബാഡ്ജിൽ തന്നെ വാന്നം വിപണിയിലെത്തും. ഇന്ത്യയിൽ നിർമ്മിച്ചായിരിയ്ക്കും വാഹനത്തെ വിദേശ വിപണിയിലേയ്ക്കും എത്തിയ്ക്കുക. എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

അടുത്ത ലേഖനം
Show comments