Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുത്തൻ ലുക്ക്, മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് നിസ്സാൻ

കരുത്തൻ ലുക്ക്, മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് നിസ്സാൻ
, ശനി, 18 ജൂലൈ 2020 (13:09 IST)
മാഗ്നൈറ്റ് ബി-എസ്‌യുവിയുടെ കൺസെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് നിസ്സാൻ. വാഹനത്തിന്റെ പുതിയ ടീസറും നിസ്സാൻ പുറത്തുവിട്ടിട്ടുണ്ട്. നിസ്സാൻ ഏറെ പ്രതീക്ഷയോടെ പുറത്തിറക്കുന്ന വാഹനം ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന വാഹനമാണ് നിസ്സാൻ മാഗ്നൈറ്റ്.
 
കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ ക,രുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം  ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്.  
 
എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴിയോരത്തും വീടുകളിലും കൊണ്ടുവന്നുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു