Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേയ്ക്കും, മാഗ്നൈറ്റിന്റെ നിർമ്മാണം ആരംഭിച്ച് നിസ്സാൻ

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (14:07 IST)
മാഗ്നൈറ്റ് ബി-എസ്‌യുവിയുടെ വണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മണം ആരംഭിച്ച് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ നിസ്സാൻ. ചെന്നൈയിലെ പ്ലാന്റിലാണ് വാഹനത്തിന്റെ നിർമ്മാണം പുരോഗമിയ്ക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേയ്ക്കും മഗ്നൈറ്റിനെ നിസാൻ കയറ്റി അയയ്ക്കും. വാഹനത്തിന്റെ പ്രോഡക്ഷൻ മോഡൽ ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചിരുന്നു. പ്രധാനമായും ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കോംപാക്ട് എസ്‌യുവിയാണ് നിസ്സാൻ മാഗ്നൈറ്റ്. 
 
നിസാന്റെ പുതിയ ലോഗോയിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിയ്ക്കും ഇത്. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്.  
 
റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി. കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും. 72 ബിഎച്ച്‌പി കരുത്തു സൃഷ്ടിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ പതിപ്പിലൂം വാഹനം എത്തിയേക്കും. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും ഇന്ത്യൻ വിപണിയിൽ നിസ്സാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments