Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോളി കാർബണേറ്റ് ബോഡി, 1020 എംഎഎച്ച് ബാറ്ററി, 32GB സ്റ്റോറേജ്; നോക്കിയ 150 വിപണിയില്‍

നോക്കിയ 150 ഇന്ത്യയിലെത്തി

nokia 150
, ശനി, 25 മാര്‍ച്ച് 2017 (12:02 IST)
നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ ഇന്ത്യൻ വിപണിയിലെത്തി. നോക്കിയയുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച രണ്ട് ഫീച്ചർ ഫോണുകളിലെ ഡ്യുവൽ സിം വേരിയന്റാണ് ഇപ്പോൾ വില്പനക്കെത്തിയിരിക്കുന്നത്. പോളി കാർബണേറ്റ് ബോഡിയില്‍ ഇറങ്ങിയ ഈ ഫോണിന് 1950 രൂപയാണ് ആമസോണിലെ വില.    
 
2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് ഫോണിലുള്ളത്, എൽഇഡി ഫ്ലാഷോടു കൂടിയ ഒരു വിജിഎ ക്യാമറ, 1020 എംഎഎച്ച് ബാറ്ററി, മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബി ഡേറ്റ സൂക്ഷിക്കാനുള്ള സൌകര്യം, മൈക്രോ യുഎസ്ബി ചാർജര്‍, എൽഇഡി ടോർച്ച് ലൈറ്റ്, ബ്ലൂടൂത്ത് 3.0, മൈക്രോ യുഎസ്ബി, 3.5 എംഎംഎവി കണക്ടർ, എംപി3 പ്ലേയർ, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധുനിയമന വിവാദം: പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്, യു ഡി എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്