Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിലോയ്‌ക്ക് അഞ്ചു രൂപ; രാജ്യത്ത് സവാള വിലയില്‍ കനത്ത ഇടിവ്

onion price
മുംബൈ , ശനി, 23 ഫെബ്രുവരി 2019 (18:14 IST)
രാജ്യത്ത് സവാള വിലയില്‍ കനത്ത ഇടിവ്. മഹാരാഷ്‌ട്ര, പൂന എന്നിവടങ്ങളില്‍ ഉല്‍‌പാദനം ഇരട്ടിയായതാണ് വിലയിടിവിന് കാരണം. ഇതോടെ കേരളത്തിലും സവാളയുടെ വിലയില്‍ കുറവ് അനുഭവപ്പെട്ടു തുടങ്ങി.

മഹാരാഷ്ട്രയിലെ ലസൽഗാവ് മാർക്കറ്റിൽ ഒരു ക്വിന്റൽ സവാളയുടെ വില 280 രൂപയാണ്. പൂനയില്‍ 150 രൂപ വരെ വില താഴ്ന്നു. ഇതോടെ രണ്ടാഴ്‌ച മുമ്പ് വരെ 15 -20 രൂപയായിരുന്നു സംസ്ഥാനത്തെ വിലനിലവാരം വീണ്ടും കുറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കിലോയ്‌ക്ക് അഞ്ചു രുപയാണ് സവോളയ്‌ക്ക് ലഭിക്കുന്നത്. പുതിയ സീസണിലെ സവാള വിളവ് ഉടന്‍ ആരംഭിക്കാനിരിക്കെയാണ് ഈ വിലത്തകര്‍ച്ച. വിളവെടുപ്പ് അവസാനിച്ചാല്‍ കൂടുതലായി സവാള വിപണിയിലെത്തും. ഇതോടെ വിലയിടിവ് കൂടുതല്‍ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇമ്രാൻ വാക്ക്​പാലിച്ചില്ല; പോരാട്ടം കശ്‌മീരിനു വേണ്ടി, അവിടുത്തെ ജനങ്ങള്‍ക്ക് എതിരേയല്ല - നരേന്ദ്ര മോദി