Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകര്‍പ്പന്‍ ഫീച്ചറുകളുമായി ഒപ്പോ എഫ് 3 ‘ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍’ വിപണിയിലേക്ക് !

ഒപ്പോയുടെ എഫ് 3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കി

Oppo F3
, ചൊവ്വ, 15 ഓഗസ്റ്റ് 2017 (11:05 IST)
ഒപ്പോ എഫ് 3 സ്മാര്‍ട്ട്ഫോണിന്റെ പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചു. ബ്രാന്‍റ് അംബാസിഡറായ ബോളിവുഡ് താരം ദീപികാ പദുകോണിന് സമര്‍പ്പിച്ചുകൊണ്ട് പുറത്തിറക്കുന്ന ഈ ഫോണിന് എഫ്3 ദീപികാ പദുകോണ്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 19,900 രൂപയാണ് എഫ് 3 ദീപിക പദുക്കോണിന്റെ വില. ആഗസ്ത് 21 മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴിയാണ് ഈ ഫോണ്‍ ലഭ്യമാകുക.
 
ഈ ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു സ്പെഷ്യല്‍ ഫോട്ടോ ഫ്രെയിമും സമ്മാനമായി ലഭിക്കുന്നതാണ്. ഒപ്പോ എഫ് 3 യ്ക്ക് സമാനമായി റോസ് ഗോള്‍ഡ് നിറമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ ഫോണിനും നല്‍കിയിരിക്കുന്നത്. ഗോറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെയുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്‌ ഡി ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
 
ഒക്ട കോര്‍ മീഡിയ ടെക് MT6750T പ്രോസസര്‍, 4 ജി.ബി റാം, മൈക്രോ എസ്ഡികാര്‍ഡ് ഉപയോഗിച്ച് 128 ജി.ബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്ന 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, ഡ്യുവല്‍ ഫ്രണ്ട് ക്യാമറ, 16 മെഗാ പിക്സല്‍ ലെന്‍സാണ് സെല്‍ഫി ക്യാമറ, 13 മെഗാ പിക്സല്‍ പിന്‍‌ക്യാമറ, 3200 എം.എ.എച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മനുഷ്യന്റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുന്നത്: സലിം കുമാര്‍