ശ്രീലങ്ക വഴിയുള്ള ഇടപാടിന് നിയന്ത്രണം; കുരുമുളക് വില കുതിച്ചു കയറും
ശ്രീലങ്ക വഴിയുള്ള ഇടപാടിന് നിയന്ത്രണം; കുരുമുളക് വില കുതിച്ചു കയറും
കുരുമുളക് ഇറക്കുമതിക്ക് തടയിട്ട് കര്‍ഷകരെ സഹായിക്കാനൊരുങ്ങി വാണിജ്യമന്ത്രാലയം. ഇറക്കുമതിക്കു നിയന്ത്രണം വേണമെന്ന കര്‍ഷകരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെയാണ് വില വര്‍ദ്ധനവിന് കളമൊരുങ്ങുന്നത്.
ഇറക്കുമതി ശക്തമായതോടെ 700 രൂപയ്ക്കു മുകളില്‍ വിലയിണ്ടായിരുന്ന കുരുമുളകിന്റെ വില 400 രൂപയിലേക്ക് താഴ്ന്നതോടെയാണ് കര്‍ഷകര്‍ പ്രതിരോധത്തിലായത്. വിയറ്റ്നാം കുരുമുളക് കൊളംബോ തുറമുഖം വഴി ഇന്ത്യയിൽ എത്തുന്നതാണ് വില തകര്‍ച്ചയ്ക്ക് കാരണം.
കഴിഞ്ഞ ആഴ്ച കുരുമുളക് ക്വിന്റലിന് 1,100 രൂപ വർധിച്ച് 41,800 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളകുവില കയറി. വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 64.22ലേക്ക് ഇടിഞ്ഞത് ഇന്ത്യൻ വില ഉയർത്തി. യൂറോപ്യൻ ഷിപ്പ്മെന്റിന് 7,100 ഡോളറും അമേരിക്കൻ കയറ്റുമതിക്ക് 7,400 ഡോളറുമാണ് ഒരു ടണ്ണിനു വില.