Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്രോള്‍ വില വര്‍ദ്ധനവിന് റോക്കറ്റ് വേഗം, തലസ്ഥാനത്ത് 81 കടന്നു!

പെട്രോള്‍ വില വര്‍ദ്ധനവിന് റോക്കറ്റ് വേഗം, തലസ്ഥാനത്ത് 81 കടന്നു!
തിരുവനന്തപുരം , ചൊവ്വ, 22 മെയ് 2018 (08:31 IST)
റോക്കറ്റിന്‍റെ വേഗത്തിലാണ് പെട്രോള്‍ വില കുതിക്കുന്നത്. തിരുവനന്തപുരത്ത് വില 81 രൂപ കടന്നു. ചൊവ്വാഴ്ച 32 പൈസയുടെ വര്‍ദ്ധനവാണ് പെട്രോളില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയാണ് വില.
 
ഡീസലിന് 28 പൈസയാണ് ചൊവ്വാഴ്ച കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില 73.93 രൂപയാണ്. ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായ പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവ് ഉണ്ടാകുന്നത്.
 
കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് എണ്ണവില കുതിച്ചുയരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയും വര്‍ദ്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ധനവില ഇനിയും കൂടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊച്ചിയില്‍ പെട്രോളിന് 79.60 രൂപയും കോഴിക്കോട്ട് 79.97 രൂപയുമാണ്. കൊച്ചിയില്‍ ഡീസലിന് 72.48 രൂപയും കോഴിക്കോട്ട് 72.94 രൂപയും. 
 
ക്രൂഡോയില്‍ വിലയിലെ വര്‍ദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ വര്‍ദ്ധിപ്പിക്കാതിരുന്ന എണ്ണവില ഇപ്പോള്‍ എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടുന്നത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണി യു ഡി എഫിലേക്ക് മടങ്ങുന്നു? ചെങ്ങന്നൂര്‍ അതിന്‍റെ തുടക്കം?