പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു
പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു
കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില 80 രൂപ കടന്നപ്പോള്‍ ഡീസലിന് 26 പൈസ കൂടി 73.82 രൂപയായി. പെട്രോള്‍ ലിറ്ററിന് 32 പൈസ വര്‍ദ്ധിച്ച് 80.01 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയും കൂടി. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതാണ് രാജ്യത്ത് എണ്ണവില കുതിച്ചു കയറാന്‍ കാരണമായത്.
ക്രൂഡോയിൽ വിലവർദ്ധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനുള്ള മുഖ്യ കാരണങ്ങൾ.
ഏപ്രിൽ 24മുതൽ മേയ് 15വരെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ ഒരുക്കമായിരുന്നില്ല. ഈ ദിവസങ്ങളില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ വരെ കൂടേണ്ടതായിരുന്നു. നടപ്പാക്കാനാകാതെ പോയ ഈ വർദ്ധന കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ എണ്ണക്കമ്പനികൾ.