Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്സവ വിൽപ്പന: ഓൺലൈനിൽ ഓരോ മിനുട്ടിലും വിറ്റത് 1.5 കോടി രൂപയുടെ ഫോണുകൾ

ഉത്സവ വിൽപ്പന: ഓൺലൈനിൽ ഓരോ മിനുട്ടിലും വിറ്റത് 1.5 കോടി രൂപയുടെ ഫോണുകൾ
, വെള്ളി, 30 ഒക്‌ടോബര്‍ 2020 (12:15 IST)
ഒക്‌ടോ‌ബർ 15 മുതൽ 21 വരെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിൽ വന്ന ആദായ വിൽപ്പന മുതലാക്കി ഇന്ത്യക്കാർ. ഈ കാലയളവിൽ ആമസോൺ,ഫ്ലിപ്‌കാർട്ട് തുടങ്ങി ഇ‌-കൊമേഴ്‌സ് സ്ഥാപനങ്ങൾ നടത്തിയ ആദായ വിൽ‌പ്പനയിൽ ഏറ്റവുമധികം വിറ്റുപോയത് സ്മാർട്ട് ഫോണുകളാണ്.
 
ഉത്സവകാലത്ത് വിറ്റ്‌പോയതിൽ 47 ശതമാനവും സ്മാർട്ട് ഫോണുകളാണെന്ന് ബംഗലൂരു ആസ്ഥാനമാക്കിയ വിപണി വിശകലന ഏജന്‍സി റെഡ് ഷീറിന്‍റെ കണക്കുകൾ പറയുന്നു. ഉത്സവ സീസണിൽ ഓരോ 15 മിനുട്ടിലും 1.5 കോടിയുടെ സ്മാർട്ട് ഫോണുകളാണ് വിറ്റുപോയത്.ഫാഷൻ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ വലിയ വിൽപ്പന കാണിച്ചില്ലെങ്കിലും ഉത്സവ സീസൻ വിൽപ്പനയുടെ 14 ശതമാനം നേടിയെടുത്തു. ഏഴു ദിവസത്തെ ഉത്സവസീസണിൽ 50 ലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റതായി സ്മാർട് ഫോൺ ബ്രാൻഡായ എംഐ ഇന്ത്യ അറിയിച്ചു. സ്മാർട് ഫോണുകളുടെ പ്രീമിയം വിഭാഗത്തിൽ 3.2 മടങ്ങ് വളർച്ചയുണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനൂപ് ബിനീഷിന്റെ ബിനാമിയെന്ന് ഇ‌ഡി, ബിനീഷിനെതിരെ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി