Webdunia - Bharat's app for daily news and videos

Install App

'ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പിൻവലിക്കണം': മുഖ്യമന്ത്രി

'ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പിൻവലിക്കണം': മുഖ്യമന്ത്രി

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (11:46 IST)
ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥയും സർവീസ് ചാർജ്ജ് വ്യവസ്ഥയും പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തുലക്ഷം കോടിയ്‌ക്ക് മുകളിൽ കിട്ടാക്കടം ഉണ്ടായിരിക്കേയാണ് വൻകിടക്കാർക്കു തുടർച്ചയായി ഇളവു നൽകി സാധാരണക്കാരുടെയും അതിനു താഴെയുള്ള നിക്ഷേപകരുടെയും പണമാണ് ചോർത്തുന്നത്.
 
കിട്ടാക്കടത്തിൽ 88 ശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വൻകിടക്കാരുടേതാണ്. അവരുണ്ടാക്കിയ നഷ്ടം സാധാരണ ഇടപാടുകാർ തങ്ങളുടെ ചെറുനിക്ഷേപങ്ങളിൽ നിന്നു നികത്തിക്കൊള്ളണമെന്നു പറയുന്നതുപോലെയാണ് ഇത്തരത്തിലുള്ള ചാർജ്ജ് ഈടാക്കൽ.
 
പല ബാങ്കുകളിലും ആയിരവും അതിൽ കൂടുതലുമാണ് മിനിമം ബാലൻസ്. അത്രയും ബാലൻ സ് അക്കൗണ്ടിൽ ഇല്ലെങ്കിൽ കൂടുതൽ തുക പിന്നീട് ഈടാക്കുകയാണ് ചെയ്യുക. പാചക വാതക ഗ്യാസ് അടക്കമുള്ളവയുടെ സബ്സിഡി തുക തുച്ഛമാണ്. ഒരുവശത്തു കൂടി കൊടുക്കുന്നുവെന്നു പറയുന്ന ഇളവ്  മറുവശത്തുകൂടി  സർവീസ് ചാർജിനത്തിൽ ചോർത്തുന്ന ഇത്തരത്തിൽ തീർത്തും ജനവിരുദ്ധമായ ഈ  നയം പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമകേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി: പ്രതിരോധമന്ത്രാലയം

ഇന്ത്യ-പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍; പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി സൗദി

എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments