സ്വിറ്റ്സർലന്റ്: സ്വിസ് ബാങ്കിൽ അവകാശികളില്ലാതെ കിടക്കുന്നത് 300 കോടി. സ്വിറ്റ്സർലന്റ് ഓംബുഡ്സ്‌മാനാണ് വിവരങ്ങൾ പുറത്തുവിട്ടത്. ആരും ആവകാശം ഉന്നയിക്കാതെ നിഷ്ക്രിയമായി കിടക്കുന്ന അക്കൌണ്ടുകളിലാണ് 300 കോടിയുടെ നിക്ഷേപം ഉള്ളത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണമാണിതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിലെ സൂചന.
3500 അക്കൌണ്ടുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഈ വിവരങ്ങൾ ലഭ്യമായത്. ആറ് അക്കൌണ്ടുകൾക്ക് നേരിട്ട് ഇന്ത്യൻ ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കാരുടേതായി കണ്ടെത്തിയ അക്കൌണ്ടുകളിൽ ഏകദേശം 300 കോടിയുടെ നിക്ഷേപം ഉള്ളതായി ഓംബുഡ്സ്‌മാൻ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.