Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമുഖ കമ്പനി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്‌ച നടത്തി

പ്രമുഖ കമ്പനി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്‌ച നടത്തി
, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (23:10 IST)
വിവിധ മേഖലകളിലെ പ്രമുഖ കമ്പനി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്‌ച്ച നടത്തി.2022 കേന്ദ്ര ബഡ്ജറ്റിന്‍റെ (Budget 2020) മുന്നോടിയായാണ് ഈ കൂടികാഴ്ച നടന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യൻ സാമ്പത്തിക രംഗത്തെ എങ്ങനെ ജ്ജസ്വലമാക്കാം എന്നതാണ് കൂടികാഴ്ചയില്‍ മുഖ്യവിഷയമായത്.
 
ബാങ്കിംഗ്, അടിസ്ഥാന സൌകര്യ വികാസം, മോട്ടോര്‍ വാഹന മേഖല, ടെലികോം, കണ്‍സ്യൂമര്‍ ഗുഡ്സ്, ഊര്‍ജ്ജ മേഖല, ഹോസ്പിറ്റാലിറ്റി, ടെക്നോളജി, ഹെല്‍ത്ത് കെയര്‍, ബഹിരാകാശം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലുള്ള സിഇഒമാര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.
 
ടിസിഎസ് സിഇഒ എംഡി രാജേഷ് ഗോപിനാഥന്‍, മാരുതി സുസുക്കി എംഡി സിഇഒ കെന്‍ചി അയുക്വാ, ടിഎഫ്ഇ ലിമിറ്റഡ് സിഎംഡി മല്ലിക ശ്രീനിവാസന്‍, റീന്യൂപവര്‍ സിഎംഡി സുമന്ത് സിന്‍ഹ, വിനീത് മിത്തല്‍ അവ്ഡാ ഗ്രൂപ്പ്, ഉദയ് കൊഡാക് കൊടാക് മാഹീന്ദ്ര ബാങ്ക് സിഇഒ, മനു കപൂര്‍ സാംസങ്ങ്, ഒയോ സിഇഒ റിതേഷ് അഗര്‍വാള്‍, അപ്പോളോ ഹോസ്പിറ്റല്‍ സിഇഒ പ്രീതി റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുത്തു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച്ച.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷാമമില്ല, 11 ലക്ഷം ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്