പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തർപ്രദേശ് സന്ദർശനത്തെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്‌ഘാടനം ചെയ്യാനെത്തിയിരുന്നു. അവസാന നാളുകളിൽ ആളുകൾ കാശിക്ക് പോകുന്നത് പതിവാണ് എന്നായിരുന്നു ഇതിനോട് അഖിലേഷിന്റെ പരിഹാസം.
പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാ സ്നാനത്തിൽ പങ്കെടുക്കാതിരുന്നതിനെയും അഖിലേഷ് പരിഹസിച്ചു. യോഗിക്ക് ഗംഗാ നദിയിലെ മാലിന്യത്തെ കുറിച്ച് ബോധ്യമുണ്ടായത് കൊണ്ടാണ് സ്നാനം ചെയ്യാതിരുന്നതെന്ന് അഖിലേഷ് പറഞ്ഞു.