Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിസിഐ നല്‍കിയത് എട്ടിന്റെ പണി, ബൈജു രവീന്ദ്രന് മുന്നില്‍ വാതിലുകള്‍ അടയുന്നു, ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഉത്തരവ്

ബിസിസിഐ നല്‍കിയത് എട്ടിന്റെ പണി, ബൈജു രവീന്ദ്രന് മുന്നില്‍ വാതിലുകള്‍ അടയുന്നു, ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഉത്തരവ്

അഭിറാം മനോഹർ

, ബുധന്‍, 17 ജൂലൈ 2024 (13:28 IST)
ബൈജൂസിനെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ബെംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. ദേശീയ ക്രിക്കറ്റ്  ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ബൈജൂസ് 158 കോടി രൂപ തരാനുണ്ടെന്ന് കാണിച്ച് ബിസിസിഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുമുള്ള നടപടികള്‍ക്കായി കോടതി പ്രതിനിധിയെ നിയമിച്ചു.
 
ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകള്‍ നല്‍കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ബൈജു രവീന്ദ്രന്‍ രംഗത്തെത്തി. ട്രൈബ്യൂണല്‍ ഉത്തരവ് മേല്‍ക്കോടതിയില്‍ നേരിടുമെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാരെ അറിയിച്ചു. എന്നാല്‍ മേല്‍ക്കോടതികളില്‍ നിന്നും ബൈജുവിന് അനുകൂല ഉത്തരവ് ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് മാനേജ്‌മെന്റ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു