പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശ നിരക്ക് കേന്ദ്രസർക്കാർ കുറച്ചു
പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശ നിരക്ക് കേന്ദ്രസർക്കാർ കുറച്ചു
പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശ നിരക്ക് കേന്ദ്രസർക്കാർ കുറച്ചു. കഴിഞ്ഞ വർഷം 8.65 ശതമാനമുണ്ടായിരുന്നത് 8.55 ശതമാനമായാണ് കുറച്ചത്.
ബുധനാഴ്ച ചേര്‍ന്ന എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര ട്രസ്റ്റ് ബോഡി യോഗത്തിലാണ് ഈ തീരുമാനം. ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്.
നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇത് പ്രകാരമാണ് പലിശ നിരക്ക് 8.55 ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 8.65ശതമാനം പലിശ നല്കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും പറയുന്നു.