Webdunia - Bharat's app for daily news and videos

Install App

ആദ്യം എത്തിക്കുക സി 5 എയർക്രോസ്, പിന്നീട് അംബാസഡർ, ഇന്ത്യയിൽ വീണ്ടും വിജയം പരീക്ഷിക്കാൻ പിഎസ്എ

Webdunia
ശനി, 22 ഫെബ്രുവരി 2020 (14:58 IST)
ആദ്യ വരവിൽ പരാജയപ്പെട്ടു എങ്കിലും മാറിയ വാഹന വിപണി മനസിലാക്കി പിഎസ്എ ഗ്രൂപ്പ് വീണ്ടും ഇന്ത്യയിലെത്തുന്നു. സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ചാണ് പിഎസ്എ വീണ്ടും ഇന്ത്യയിലെത്തുന്നത്. പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള സിട്രോൺ ബ്രൻഡാണ് ഇന്ത്യയിലെത്തുന്നത് എന്ന് മാത്രം. പ്രീമിയം എസ്‌യുവിയായ സി5 എയർക്രോസിനെയാണ് സിട്രോൺ അദ്യം ഇന്ത്യൻ വിപണിയിലെത്തിക്കുന്ന വാഹനം. 
 
ഈ വർഷം സെപ്തംബറോടെ ആദ്യ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും. സി 5 എയർക്രോസിന് പിന്നാലെ ഇന്ത്യൻ നിരത്തുകളിലെ ഒരുകാലത്തെ രാജാവായിരുന്നു അംബസഡറിനെ പിഎസ്എ തിരികെ കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ. 2017ലാണ് സി5 എയർക്രോസ് ചൈനീസ് വിപണിയിൽ എത്തുന്നത്. പിന്നീട് യൂറോപ്യൻ വിപണികളിലേക്കും എത്തി.
 
4,500എംഎം നീളവും, 1,840എംഎം വീതിയും 1,670 ഉയരവും വാഹനത്തിനുണ്ട്. 230 എംഎം ആണ് വീൽ ബേസ്. കാഴ്ചയിൽ സ്റ്റൈലിഷാണ് സി5 എയർക്രോസ്. വീതി കുറഞ്ഞ നീണ്ട ഗ്രില്ലുകളും, ഹെഡ്‌ലാമ്പുകളുംമെല്ലാം വാഹനത്തിന് വ്യത്യസ്തമായ ഒരു ലുക്കാണ് നൽകുന്നത്. അത്യാധുനില സൗകര്യങ്ങളോടുകൂടിയതാണ് ഇന്റീരിയർ.   
 
ആദ്യ അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ഓരോ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൊച്ചി ഉൾപ്പടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ തുടക്കത്തിൽ തന്നെ ഷോറൂമുകൾ ആരംഭിക്കാനും സിട്രോൺ തീരുമാനിച്ചിട്ടുണ്ട്. 1.2 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക എന്നും റിപ്പോർട്ടുതുകൾ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments