Select Your Language

Notifications

webdunia
webdunia
webdunia
webdunia

കബാലി -‌ ഒരു ക്ലാസിക് ഗ്യാംഗ്‌സ്റ്റര്‍ റിവഞ്ച് സ്റ്റോറി!

ഗ്യാങ് വാര്‍ അല്ല; വികാരനിര്ഭ‍രമാണ് കബാലി

കബാലി

അപര്‍ണ ഷാ

, വെള്ളി, 22 ജൂലൈ 2016 (09:31 IST)
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ റിലീസിനു മുന്പേ‍ ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിച്ച സാക്ഷാല്‍ 'കബാലി' തീയേറ്ററിലെത്തിയിരിക്കുകയാണ്. സിനിമയെന്നാല്‍ കഥയല്ലല്ലോ, കാഴ്ചയാണല്ലോ. ആ കാഴ്ചയിലൂടെ കാണികളെ അവസാനം വരെ കൊണ്ടുപോവുക എന്നതാണ് ഒരു സംവിധായകന്റെ കഴിവ്. കബാലിയുടെ ആത്മാവ് എന്നു പറയുന്നത് ബാക്ക് ഗ്രൗണ്ട് മ്യൂസികാണ്. അതിന് സന്തോഷ് നാരായണന് സല്യൂട്ട് കൊടുക്കാതിരിക്കാനാകില്ല.
 
webdunia
ഇതൊരു രജനീകാന്ത് ചിത്രം മാത്രമല്ല പാ രഞ്ജിത്തിന്റെ പടം കൂടിയാണ്. ആരാധകരുടെ ഒട്ടും ചോരാത്ത ആവേശം സിനിമയുടെ അവസാനം വരെ ഉണ്ടായിരുന്നു. തീയേറ്റര്‍ ഉത്സവപ്പറമ്പ് ആക്കുകയയിരുന്നു ആരാധകര്‍. 
 
webdunia
25 വര്ഷ‍ത്തെ ജയില്‍‌വാസത്തിനു ശേഷം തന്റെ ഭാര്യയേയും കൂട്ടാളികളേയും കൊന്ന "43" എന്ന ഗാങ്ങിനെതിരെ പകരം വീട്ടാനെത്തുന്ന കബാലിയുടെ കഥ. കബാലീശ്വരന്‍ എന്ന ഗ്യാങ്‌സ്റ്ററുടെ ഉദയവും, ജീവിതവും, പ്രതികാരവും ഉള്‍പ്പെടുന്ന കഥ. അതാണ് കബാലി. ജയില്‍ മോചിതനായി എത്തുന്ന കബാലി പ്രതികാരം തീര്ക്കു‍കയാണ്. പിന്നീടുള്ള അയാളുടെ ജീവിതം അങ്ങനെ ആവുകയായിരുന്നു, സാഹചര്യം അയാളെ അതിന് പ്രേരിപ്പിക്കുകയാണ്. മകളെ ശത്രുക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം. ജയിലില്‍ നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും, പുതിയ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനുള്ള തത്രപ്പാടുകളുമാണ് പിന്നീട് സിനിമ.
 
webdunia
തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെ അന്വേഷിക്കുന്നതിനിടയില്‍ കഥ ഫ്ലാഷ് ബാക്കിലേക്ക് പോകുന്നുണ്ട്. സിനിമയുടെ തുടക്കം പതിഞ്ഞ രീതിയില്‍ ആണെങ്കിലും ഇടയ്ക്ക് ട്രാക്ക് മാറുന്നുണ്ട്. ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും തീപ്പൊരി ഡയലോഗുമായി പെട്ടെന്നൊരു കത്തിക്കയറ്റം. പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും വാനോളം ഉയരുന്നതും ഇവിടെയാണ്. പിന്നീട് ഒരു തകര്പ്പ‍ന്‍ ട്വിസ്റ്റ്, കുറച്ചു കഴിഞ്ഞ് വീണ്ടുമൊരു ട്വിസ്റ്റ്. അവിടെയാണ് കഥയുടെ ഇന്‍റര്‍‌വെല്‍.
 
സിനിമയുടെ ആദ്യ പകുതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സംവിധായകന് കഴിഞ്ഞു. എങ്കിലും ഒരു രജനികാന്ത് ചിത്രമെന്ന നിലയില്‍ അടുത്ത പകുതി എന്താണെന്ന് ഊഹിക്കാന്‍ കഴിയുന്നതു തന്നെയാണ്. ആദ്യ പകുതിയെക്കാള്‍ വേഗതയിലാണ് രണ്ടാം ഭാഗം. ഇത് പൂര്ണ്ണ‍മായും രണ്ട്‌ ഗാങ്ങുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റേതാണ്. ഒരു സൈഡില്‍ തലൈവര്‍, മറ്റൊരു സ്ഥലത്ത് വില്ലന്മാരുടെ പട തന്നെ. വില്ലനല്ല ഇനി മിസൈല്‍ വന്നാലും നമ്മുടെ അണ്ണനെന്താകാന്‍!
 
webdunia
പിന്നെ ക്ലൈമാക്സ്‌.. ഇന്റര്‍‌വെല്‍ അവസാനിപ്പിക്കുന്ന സീനും ക്ലൈമാക്സ്‌ സീനും ഒന്ന് തന്നെയാണ്. രണ്ടിലും വെടി. ചടുലമായ ആക്ഷന്‍ രംഗങ്ങളോട് കൂടിയാണ് ക്ലൈമാക്സ്. ഒരു ഒന്നൊന്നര മാസ് സീനാണത്. പക്കാ ക്ലാസായിട്ടാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. വില്ലന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്‌ ചിത്രത്തില്‍. രജനിയുടെ അനുയായിയായി അട്ടക്കത്തി ദിനേഷിന്റെ അത്യുജ്ജല പ്രകടനവും ചിത്രത്തില്‍ കാണാം.
 
webdunia
രജനിയുടെ സൂപ്പര്‍സ്റ്റാര്‍ ഇമേജിന് വേണ്ടി കഥയുടെ അവതരണത്തില്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ച്ചക്കും സംവിധായകന്‍ തയ്യാറായിട്ടില്ല എന്നതാണ് ഈ സിനിമയെ മറ്റു രജനി ചിതങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു ക്ലാസ് രജനിചിത്രമെന്ന നിലയില്‍ കബാലി ശ്രദ്ധിക്കപ്പെടും. തമിഴില്‍ ഇതുവരെ കണ്ട ഗ്യാംഗ്‌സ്റ്റര്‍ സിനിമകളുടെ രീതികളെ പൊളിച്ചടുക്കുന്ന രീതിയിലുള്ള അവതരണമാണ് കബാലിയില്‍ കാണാന്‍ കഴിയുക.
 
webdunia
ധന്സി‍കയുടെ മേക്ക്‌ ഓവര്‍ തകര്‍പ്പനാണ്. രാധിക ആപ്തെ കിട്ടിയ റോള്‍ ഗംഭീരമാക്കി. മൊത്തത്തില്‍ പറഞ്ഞാല്‍ ക്ലാസായ മാസ് പടമാണ് കബാലി.

ബാഷ പോലെ ഒരു ആക്ഷന്‍ അധോലോക സിനിമ പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് സിനിമ നിരാശ സമ്മാനിക്കും. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വന്ന രജനി ചിത്രങ്ങളില്‍ നിന്നും എല്ലാ തരത്തിലും വ്യത്യസ്തമാണ് കബാലി. ദളപതിക്ക് ശേഷം രജനിയുടെ അഭിനയവും, ചിത്രത്തിന്‍റെ അവതരണ മികവും കൊണ്ട് ഒരു ക്ലാസ്സ് രജനി ചിത്രമെന്ന രീതിയില്‍ കബാലി ശ്രദ്ധിക്കപ്പെടും എന്നത് തീര്‍ച്ച.

റേറ്റിംഗ്: 3.5/5

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനൊരു വരവ് ഇതുവരെയുണ്ടായിട്ടില്ല, ആവേശലഹരിയിൽ തമിഴകം