Webdunia - Bharat's app for daily news and videos

Install App

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; അറിയേണ്ടതെല്ലാം !

Webdunia
ബുധന്‍, 17 ജനുവരി 2018 (11:11 IST)
റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവോഖിന്റെ ആറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷനെ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ മോഡലിന്റെ എസ്ഇ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ എത്തുന്നത്.
 
ആകര്‍ഷകമായ ബോഡി കളേര്‍ഡ് ലോവര്‍ ബോഡി ക്ലാഡിംഗ്, ബോഡി സ്‌റ്റൈല്‍ കിറ്റ്, ഗ്രാഫൈറ്റ് അറ്റ്‌ലസ് ഗ്രില്‍, ടെയില്‍ഗേറ്റ് ബാഡ്ജിംഗ്, ഫെന്‍ഡര്‍ വെന്റ് എന്നിങ്ങനെയുള്ള സവിശേഷതകള്‍ പുതിയ ഇവോഖില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ പുറമെ ഗ്ലോസ് ബ്ലാക് ഫിനിഷിലുള്ള 18 ഇഞ്ച് അലോയ് വീലുകളും മൂന്ന് എക്സ്റ്റീരിയര്‍ നിറങ്ങളും കര്‍പാത്തിയന്‍ ഗ്രെയ് കോണ്‍ട്രാസ്റ്റ് റൂഫും ഈ സ്‌പെഷ്യല്‍ എഡിഷനിലുണ്ട്. 
 
2.0 ലിറ്റര്‍, ഫോര്‍സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ കരുത്തേകുന്നത്. 117 ബി എച്ച് പി കരുത്തും 430 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിനില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ഒമ്പത് സെക്കന്‍ഡുകള്‍ മാത്രമേ ഈ സ്പെഷ്യല്‍ എഡിഷന് ആവശ്യമുള്ളൂ‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments