Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിസർവ് ബാങ്ക് റിപ്പോനിരക്ക് ഉയർത്തി: ഭവന, വാഹന വായ്‌പകൾ ചിലവേറിയതാകും

റിസർവ് ബാങ്ക് റിപ്പോനിരക്ക് ഉയർത്തി: ഭവന, വാഹന വായ്‌പകൾ ചിലവേറിയതാകും
, ബുധന്‍, 4 മെയ് 2022 (15:39 IST)
അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്. പണപ്പെരുപ്പം ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന വായ്‌പാനിരക്കിൽ 40 ബേസിക് പോയന്റിന്റെ വർധനവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു.
 
ധനകാര്യ നയരൂപവത്‌കരണ സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. ഇതോടെ ബാങ്ക് വായ്‌പാനിരക്കുകൾ ഉയർന്നേക്കും. ഭവന, വാഹന വായ്‌പകൾ ചിലവേറിയതാകുമെന്നാണ് റിപ്പോർട്ടുകൾ. അസംസ്‌കൃത എണ്ണവില ഉയർന്ന് നിൽക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് രാജ്യത്ത് വിലക്കയറ്റത്തിന് കാരണം. പണപ്പെരുപ്പ നിരക്ക് ആറുശതമാനത്തിൽ താഴെ എത്തിക്കുകയാണ് റിസർവ് ബാങ്ക് ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴകിയ 1800 കിലോ മത്സ്യം പിടികൂടി