Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയർത്തി, ഭവന,വായ്പ ചെലവ് ഉയരും

റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയർത്തി, ഭവന,വായ്പ ചെലവ് ഉയരും
, വെള്ളി, 5 ഓഗസ്റ്റ് 2022 (12:23 IST)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശനിരക്ക് കൂട്ടി. പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. റിപ്പോനിരക്കിൽ അര ശതമാനത്തിൻ്റെ വർധനവാണ് ആർബിഐ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർന്നു. 
 
പണപ്പെരുപ്പനിരക്ക് 7 ശതമാനത്തിന് മുകളിൽ തന്നെ നിലനിൽക്കുന്ന പശ്ചാത്തലഠിലാണ് ഇത്തവണയും റിപ്പോ നിരക്ക് വർധിപ്പിക്കാൻ കേന്ദ്രബാങ്ക് തീരുമാനിച്ചത്. മെയിൽ 0.40 ശതമാനവും ജൂണിൽ 0.50 ശതമാനവും റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വർധനവരുത്തിയിരുന്നു. ഇത്തവണത്തെ വർധനയോടെ മൂന്ന് മാസത്തിനിടയിൽ റിപ്പോ നിരക്കിൽ 1.40 ശതമനത്തിൻ്റെ വർധനവാണുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ഇന്ന് മുതല്‍ 10 വരെ