Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

യു എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് ? റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്

RBI
, വ്യാഴം, 28 ജൂലൈ 2022 (14:08 IST)
അമേരിക്കൻ ഫെഡ് റിസർവ് സമീപകാലത്തെ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കിൽ പലിശ നിരക്കുകൾ കൂട്ടുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആർബിഐയും പലിശനിരക്കിൽ വർധന വരുത്തുമെന്ന് റിപ്പോർട്ട്. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ റിസർവ് ബാങ്ക് സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
 
കഴിഞ്ഞ മെയിലും ജൂണിലും റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയിരുന്നു. രണ്ട് തവണകളിലായി 90 ബേസിസ് പോയിൻ്റിൻ്റെ വർധനവാണ് റിസർവ് ബാങ്ക് വരുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നിരക്ക് ഉയർത്താൻ റിസർവ് ബാങ്ക് ആലോചിക്കുന്നത്. 
 
റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്തിയാൽ ഇതിന് പിന്നാലെ ലെ രാജ്യത്തെ പൊതുമേഖലാ - സ്വകാര്യ ബാങ്കുകള്ളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്,വാഹന വായ്പകളുടെ പലിശ നിരക്കുകൾ ഇതിനെ അടിസ്ഥാനമാക്കി ഉയരാൻ ഇത് കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Arpita mukherjee: അധ്യാപക നിയമനം കുംഭകോണം: നടി അർപ്പിതയുടെ ആഡംബര ഫ്ലാറ്റിൽ നിന്നും പിടികൂടിയത് 28 കോടി രൂപയും ആറ് കിലോ സ്വർണവും!