448ജിബി സൗജന്യ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍ !!!; ജിയോ വീണ്ടും ഞെട്ടിക്കുന്നു
448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!
ഉപഭോക്താക്കള്‍ക്ക് ഡബിള്‍ ഡാറ്റ ഓഫറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജിയോ. സാംസങ്ങുമായി കൂട്ടുചേര്‍ന്നാണ് റിലയന്‍സ് ജിയോ ഈ ഓഫര്‍ അവതരിപ്പിക്കുക. സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവ വാങ്ങുന്നവര്‍ക്കായിരിക്കും ഈ ഓഫറുകള്‍ ലഭ്യമാകുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു ജിബി 4ജി ഡാറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന ധന്‍ ധനാ ധന്‍ ഓഫറാണ് ജിയോ അവസാനമായി അവതരിപ്പിച്ചത്. എന്നാല്‍ ഗാലക്‌സി എസ്8, എസ്8 പ്ലസ് വാങ്ങുമ്പോള്‍ ഇതേ റീച്ചാര്‍ജ്ജ് തുകയില്‍ 2ജിബി 4ജി ഡാറ്റയാണ് പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുക. മേയ് 5 മുതലാണ് ഈ ഓഫര്‍ ആരംഭിക്കുക.
ജനുവരി 2018 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഡബിള്‍ ഡാറ്റ ഓഫറിന്റെ കീഴില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് സാംസങ്ങിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ 448ജിബി 4ജി ഡാറ്റയാണ് എട്ടു മാസം ഉപഭോഗിക്കാന്‍ സാധിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈം മെമ്പറായ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ.