Webdunia - Bharat's app for daily news and videos

Install App

റെനോയുടെ സെവൻ സീറ്റർ ട്രൈബർ എത്തി, വില 4.95 ലക്ഷം മുതൽ !

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (17:27 IST)
ക്വിഡിനെ അടിസ്ഥാനപ്പെടുത്തി റെനോ വികസിപ്പിച്ച യുട്ടിലിറ്റി വെഹിക്കിൾ ട്രൈബറിനെ റെനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വകഭേതാത്തിന് ഇന്ത്യൻ വിപണിയിലെ എക്സ് ഷോറൂം വില. നാല് വാകാഭേങ്ങളിലായാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ മാത്രമാണ് വാഹനത്തെ എത്തിച്ചിരിക്കുന്നത്. വൈകാതെ തന്നെ ട്രൈബറിനെ അന്താരാഷ്ട്ര വിപണിയിലേക്കും റെനോ എത്തിക്കും.
 
വാഹനത്തിന്റെ ആർഎക്സ്ഇ പതിപ്പിനാണ് 4.95 ലക്ഷം രൂപ. അർഎക്സ്എൽ പതിപ്പിന് 5.49 ലക്ഷം രൂപയാണ് വില. ആർഎക്സ്‌ടി പതിപ്പിന് 5.99ലക്ഷം രൂപ നൽകണം. 6.49 ലക്ഷം രൂപ വിലയുള്ള ആർഎക്സ്‌സെഡ് പതിപ്പാന് ട്രൈബറിലെ ഏറ്റവും ഉയർന്ന വകഭേതം. വിൽപ്പനക്കെത്തുന്നതിന് മുന്നോടിയായി തന്നെ ആഗസ്റ്റ് 17ന് വാഹനത്തിനായുള്ള ബുക്കിംഗ് റെനോ ആരംഭിച്ചിരുന്നു. 11.000 രൂപ മുൻകൂർ നൽകി ഡീലർഷിപ്പുകൾ മുഖേനയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാനാകും. 


 
നലുമീറ്ററിൽ താഴെ നീളമുള്ള സെവൻ സീറ്റർ വാഹനമാണ് ട്രൈബർ. റെനോയുടെ എൻട്രി ലെവൽ ഹാച്ച്‌ബാക്കായ ക്വിഡിന്റെ തൊട്ടുമുകളിലയിരിക്കും വാഹനനിരയിൽ ട്രൈബറിന്റെ സ്ഥാനം. റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സിഎംഎഫ്എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലാണ് സെവൻ സീറ്റർ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. വിദേശ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള റെനോയുടെ സീനിക്, എസ്പാസ് എന്നി എംപിവി മോഡലുകളുടെയും ഡിസൈൻ ശൈലി ലയിപ്പിച്ച് ചേർത്താണ് റെനോ പുതിയ വാഹനത്തിന് രൂപം നൽകിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ റെനോ ക്വിഡിനോട് ട്രൈബറിന് രൂപസാദൃശ്യം തോന്നാം.


 
ഉയർന്ന ബോണറ്റും ഡേടൈം ലാമ്പോടുകൂടിയ ഹെഡ്‌ലാമ്പുകളും. വലിയ ഗ്രില്ലും വാഹനത്തിന്  മികച്ച ലുക്ക് തന്നെ നൽകുന്നുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാനത്തിന് നൽകിയിരിക്കുന്നത്, വലിയ 8 ഇഞ്ച് സ്ക്രീനോടുകൂടിയ ഇൻഫോർടെയിന്മെന്റ് സിസ്റ്റം വാഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. മുന്നിൽ ഇരട്ട എയർബാഗുകളും, എബിഎസ്, ഇബിഡി, സ്പീഡ് വാർണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു പാര്‍ക്കിംഗ് സെന്‍സറുകളും അധിക എയർ ബാഗുകളും വാഹനത്തിന്റെ ഉയർന്ന പതിപ്പുകളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.0 ലിറ്റർ 3 സിലിണ്ടർ ബി ആർ 10 പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് ട്രൈബറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 72 പി എസ് കരുത്തും 96 എൻ എം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ളതാണ്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലാണ് വാഹനം എത്തുക. എഎംടി ഗിയർബോക്സിലും വാഹനം ലഭ്യമായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments