Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിസ്സാന് പിന്നാലെ റെനോയും, കോംപാക്ട് എസ്‌യുവി 'കിഗെർ' ഉടൻ വിപണിയിലേക്ക്

നിസ്സാന് പിന്നാലെ റെനോയും, കോംപാക്ട് എസ്‌യുവി 'കിഗെർ' ഉടൻ വിപണിയിലേക്ക്
, വെള്ളി, 27 മാര്‍ച്ച് 2020 (19:34 IST)
ഇന്ത്യൻ വിപണിയിൽ കോംപാക്‌ട് എസ്‌യുവികൾക്കുള്ള ഡിമാൻഡ് പ്രയോജനപ്പെടുത്താൻ ഒരുങ്ങി റെനോയും. റെനോ എച്ച്ബിസി എന്ന് കോഡ് നാമത്തിൽ അറിയപ്പെടുന്ന കോംപാക്ട് എസ്‌യുവി ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. കിഗെർ എന്നാണ് കോംപാക്ട് എസ്‌യുവിയുടെ പേര് എന്നാണ് സൂചനകൾ. അമേരിക്കയിൽ കാണപ്പെടുന്ന കരുത്ത് കൂടുതലുള്ള ഒരിനം കുതിരയാണ് കിഗെർ.
 
ക്വിഡും ട്രൈബറും ഒരുക്കിയിരിക്കുന്ന അതേ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ കോംപാക്ട് എസ്‌യുവിയെയും ഒരുക്കുക. ഡസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വാഹനത്തിന്റെ ഡിസൈൻ. ഇന്റീരിയർ ട്രൈബറിൽനിന്നും കടമെടുത്തതായിരിക്കും എന്നും സൂചനകൾ ഉണ്ട്. എന്നാൽ വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ ഒന്നും റെനോ പുറത്തുവിട്ടിട്ടില്ല. ക്വിഡിനും ട്രൈബറിനും സമാനമായി സെഗ്‌മെന്റിലെ കുറഞ്ഞ വിലയിലാണ് കിഗെറിനെ പ്രതീക്ഷിക്കുന്നത്. 
 
71 ബിഎച്ച്‌പി കരുത്തും 96 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ സാധിക്കുന്ന 1.0 ലിറ്റർ ടർബോ ചാർജ്ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക എന്നാണ് റിപ്പോർട്ടുകൾ. 5 സ്പീഡ് മാനുവൽ എഎംടി ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിക്കും. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നീ വാഹനങ്ങൾക്കാണ് കിഗെർ മത്സരം സൃഷ്ടിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യ പ്രവർത്തകർ ഊണും ഉറക്കവും വെടിഞ്ഞ് പ്രവർത്തിക്കുന്നവർ, വാക്കിലോ നോക്കിലോ പ്രവർത്തിയിലോ അനാദരവ് കാട്ടരുതെന്ന് മുഖ്യമന്ത്രി