Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൻഷൻ പ്രായം ഉയർത്തണം എന്ന് സാമ്പത്തിക സർവേ

പെൻഷൻ പ്രായം ഉയർത്തണം എന്ന് സാമ്പത്തിക സർവേ
, വെള്ളി, 5 ജൂലൈ 2019 (07:01 IST)
കാലനുസൃതമായി രാജ്യത്തെ പെൻഷൻ പ്രായം ഉയർത്തണം എന്ന നിർദേശവുമായി സാമ്പത്തിക സർവേ. വരും കാല.ങ്ങളിൽ മനുഷ്യന്റെ ആയൂർദൈർഘ്യം വർധിക്കുമെന്നും അതിനനുസരിച്ച് പെൻഷൻ പ്രായത്തിലും വർധനവ് വരുത്തണം എന്നുമാണ് സാമ്പത്തിക സർവേയിൽ പറയുന്നത്. എന്നാൽ പെൻഷൻ പ്രായം എത്രയായി പുനർ നിശ്ചയിക്കണം എന്ന് വ്യക്തമാക്കിയിട്ടില്ല 
 
നിലവിൽ കേന്ദ്ര സർക്കാരിൽ വിരമിക്കൽ പ്രായം 60ആണ്, വിവിധ സംസ്ഥാനങ്ങളിൽ 55 മുതൽ 60 വരെയാണ് ഇത്. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവർക്ക് 60ഉം അല്ലാത്തവർക്ക് 56മാണ് വിരമിക്കൽ പ്രായം. ലോക രാജ്യങ്ങൾ പെൻഷൻ പ്രായം ഉയർത്തുന്നതിനയി ബന്ധപ്പെട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സർവേ ഇത്തരം ഒരു നിർദേശം മുന്നോട്ടുവക്കുന്നത്.  
 
പത്ത് വർഷമെങ്കിലും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇത്. കാനഡയിൽ വിരമിക്കൽ പ്രായം 65ആണ്. ജർമനിയിൽ 2029ഓടെ 69 വയസാക്കി ഉയർത്തും. അമേരിക്ക വിരമിക്കൽ പ്രായം 67ആയി ഉയർത്താനും, ജപ്പാൻ 70ആയി ഉയർത്താനുമാണ് ആലോചിക്കുന്നത് എന്ന് സർവേ പറയുന്നു. ഇന്ത്യയിൽ ആയൂർദൈർഘ്യം ഇനിയും വർധിക്കുമെന്നും അതിനനുസരിച്ച് പെൻഷൻ പ്രായം ഉയർത്തിയേ മതിയാകു എന്നുമാണ് സർവേ വ്യക്തമാക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രികോണ പ്രണയം; കൊന്നത് വെടിവച്ചെന്ന് ബന്ധുക്കള്‍, തലയ്‌ക്കടിച്ചെന്ന് പെണ്‍കുട്ടി - 19കാരനെ കാമുകനും പ്ലസ്‌വൺ വിദ്യാർഥിനിയും ചേര്‍ന്ന് കൊലപ്പെടുത്തി