Webdunia - Bharat's app for daily news and videos

Install App

ഫാന്റത്തിന്റെ പുതിയ അവതാരം, ഇന്ത്യയിൽ ആദ്യ ആഡംബര എസ് യു വിയുമായി റോൾസ് റോയ്സ് !

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (15:09 IST)
ആഡംബരത്തിന്റെ ആവസാന വക്കായ റോൾസ് റോയിസ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യ എസ് യു വിയെ രംഗത്തിറക്കുകയാണ്. കള്ളിനൻ എന്ന് പേരുനൽകിയിരികുന്ന ആഡംബര എസ് യു വിയാണ് ഇന്ത്യൻ നിരത്തുകളിൽ രാജകീയ യാത്രക്ക് തയ്യാറെടുക്കുന്നത്. റോൾസ് റോയിസിന്റെ പ്രധാന മോഡലായ ഫാന്റത്തിന്റെ പുത്തൻ അവതാരമായാണ് റോൾസ് റോയിസ് കള്ളിനൻ എത്തുന്നത്.
 
വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും 2019ഓടുകൂടി മാത്രമേ കള്ളിനന്റെ വിൽപ്പന ആരംഭിക്കു. നിലവിൽ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 6.95 കോടി രൂപയാണ് കള്ളിനനിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില. 
 
കരുത്തും ആ‍ഡംബരവുമാണ് ബ്രിട്ടീഷ് വാഹന നിർമ്മാത്താക്കളായ റോൾസ് റോയിസിന്റെ മുഖമുദ്ര. കാറിന്റെ ഡിസൈനിൽ തന്നെ പ്രകടമായി കാണാം ഇത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത രത്നത്തിന്റെ പേരിൽ‌നിന്നുമാണ് വഹനത്തിന് കള്ളിനൻ എന്ന പേര് നൽകിയിരിക്കുന്നത്. 


 
പുറത്തുനിന്നുള്ള ആദ്യ കാഴ്ചയിൽ കള്ളിന് റോൾസ് റോയിസ് ഫാന്റത്തെ ഓർമ്മപ്പെടുത്തും. റോൾസ് റോയിസിന്റെ തനത് ശൈലിയിലുള്ള പാന്തിയോണ്‍ ഗ്രില്ല് വാഹനത്തിന് ഗാംഭീര്യത പകരുന്നു. 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ബോണറ്റിനു മുകളിൽ ഉയർന്നു നിൽക്കുന്നതുകാണാം. ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനാവുന്ന തരത്തിലാണ് വാഹനത്തിന്റെ അടിത്തറ രൂപീകരിച്ചിരിക്കുന്നത്. 
 
571 ബി എച്ച് പി കരുത്തും 650 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനാണ് കള്ളിനന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കള്ളിനന് ആവും. ബെൻ‌ഡ്‌ലി  ബെന്റേഗാണ് ഇന്ത്യയിൽ റോൾസ് റോയിൽ കള്ളിനൻ നേരിടാൻ പോകുന്ന ഏക എതിരാളി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Lebanon: 'വെടിനിര്‍ത്തല്‍ കരാര്‍ വെറുതെയല്ല' മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് നെതന്യാഹു

കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍; ശ്രമിച്ചത് മദ്യം നല്‍കി പീഡിപ്പിക്കാന്‍

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

അടുത്ത ലേഖനം
Show comments