Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർമ്മാണത്തിലെ പിഴവ്, 7000 ബുള്ളറ്റുകളെ തിരികെ വിളിച്ച് റോയൽ എൻഫീൽഡ്

നിർമ്മാണത്തിലെ പിഴവ്, 7000 ബുള്ളറ്റുകളെ തിരികെ വിളിച്ച് റോയൽ എൻഫീൽഡ്
, ബുധന്‍, 8 മെയ് 2019 (13:37 IST)
നിർമ്മാണത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് 7000ത്തോളം ബുള്ളറ്റുകളെ റോയൽ എൻഫീൽഡ് തിരികെ വിളിച്ചു. വാഹനങ്ങളിൽ ഘടിപ്പിപ്പിച്ചിട്ടുള്ള ബ്രേക്ക് കാലിപർ ബോൽട്ടുകളിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് ബുള്ളറ്റുകളെ തിരികെ വിളിക്കാൻ റോയൽ എൻഫീൽഡ് തീരുമനിച്ചത്. ബുള്ളറ്റ് 500, ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നീ മൂന്ന് വേരിയന്റുകളിലും തകരാറ് കണ്ടെത്തിയിട്ടുണ്ട്.
 
2019 മാർച്ച് 20നും ഏപ്രിൽ 30നുമിടയിൽ നിർമ്മിക്കപ്പെട്ട ബുള്ളറ്റുകളിലാണ് തകാരാറ് കണ്ടെത്തിയിരിക്കുന്നത്. വിതരണക്കാർ നൽകിയ ബ്രേക്ക് കാലിപർ ബോൾട്ട് റോയൽ എൻഫീൽഡിന്റെ ക്വാളിറ്റി സ്റ്റാൻഡേർഡ്സിന് ചേർന്നതല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബുള്ളറ്റുകൾ തിരികെ വിളിക്കുന്നത് എന്ന് റോയൽ എൻഫീൽഡ് വർത്താ ഏജൻസിയായ പി ടി ഐയോട് വ്യക്തമാക്കി. 
 
2019 മാർച്ച് ഇരുപതിനും ഏപ്രിൽ 30നുമിടയിൽ നിർമ്മിച്ച ബ്രേക്ക് കാലിപാർ ബോൾട്ടിൽ പ്രശ്നം നേരിടുന്ന ബുള്ളറ്റുകളുടെ ഉപയോക്താക്കളെ റോയൽ ൽഫീൽഡ് നേരിട്ട് വിവരം അറിയിക്കും. അതത് റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളിലെത്തി ഉപയോക്താക്കൾക്ക് വാഹനത്തിന്റെ തകരാറ് പരിഹരിക്കാം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16കാരിയെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി 51 ദിവസം തുടർച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, പെൺകുട്ടി നേരിട്ട കൊടുംക്രൂരത ഇങ്ങനെ