ചരിത്രം മാറ്റിയെഴുതാന്‍ പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്
വരുന്നൂ, പുതുപുത്തന്‍ ഫീച്ചറുകളുമായി ബുള്ളറ്റ്
ആകര്‍ഷകമായ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 2017 മോഡല്‍ പുറത്തിറക്കി. മലിനീകരണം കുറഞ്ഞ എന്‍ജിന്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള് എന്നീ പ്രത്യേകതകളോടെയാണ് ഈ പുതിയ ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത്
വില്‍പ്പനയുടെ കാര്യത്തില്‍ പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്. 2016 ഡിസംബറിലെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ബൈക്കുകളില്‍ മൂന്നാം സ്ഥാനത്താണ് ക്ലാസിക് 350.
അതേസമയം റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയില്‍ ഉള്‍പ്പെട്ട എല്ലാ ബൈക്കുകളുടേയും വിലവര്‍ദ്ധിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നുല്‍ള സൂചനകളുണ്ട്. പരമാവധി 3000 മുതല്‍ 4000 രൂപ വരെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‍.