സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരുന്നതിനായുള്ള 2020ലെ ബാങ്കിങ് റെഗുലേഷൻ ബിൽ രാജ്യസഭ പാസാക്കി. കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി സഹകരണബാങ്കുകൾ സമ്മ്ർദ്ദത്തിലായ സാഹചര്യം ആർബിഐ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബില്ലിനെപറ്റിയുള്ള ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ സഭയെ അറിയിച്ചു.
നിയമനിർമ്മാണം കൊണ്ട് സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ മാത്രം നിയന്ത്രിക്കാനേ റിസർവ് ബാങ്കിനെ അധികാരപ്പെടുത്തുന്നുള്ളൂ എന്നും കാർഷിക വികസനത്തിന് ധനസഹായം നൽകുന്ന സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമായിരിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.ഭേദഗതികൾ സംസ്ഥാന സഹകരണ നിയമപ്രകാരമുള്ള സഹകരണ സംഘങ്ങളുടെ സംസ്ഥാന രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ല.