Webdunia - Bharat's app for daily news and videos

Install App

ഷവോമിയെ വെല്ലാൻ എക്കണോമി സ്മാർട്ട്ഫോണുകളുമായി സാംസങ് ഇന്ത്യയിൽ !

Webdunia
ചൊവ്വ, 29 ജനുവരി 2019 (20:25 IST)
രാജ്യത്തെ സ്മാർട്ട്ഫോൻ വിപണിയിലേക്ക് ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികൾ വന്നതോടെ പ്രതിരോധത്തിലായത് സ്മാർട്ട് ഫോൻ വിപണിയിൽ വലിയ പങ്ക് വഹിച്ചിരുന്ന സംസങാണ് എന്നാൽ ഇപ്പോൽ നഷ്ടപ്പെട്ട പ്രധാപം തിരികെപ്പിടിക്കാൻ കുരഞ്ഞ വിലയിൽ മികച്ച സംവിധാനങ്ങളുമായി എക്കണോമി സ്മാർട്ട്ഫോണുകളെ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് സാംസങ്.
 
എം സീരീസിലെ എം10, എം20 എന്നീ മോഡലികളെയാണ് സാംസങ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 7990 രൂപ മുതൽ 12,999 രൂപ വരെയാണ് ഈ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിലെ വില. ഫെബ്രുവരി 5 മുതൽ ആമസോണിലൂടെയും സാംസങ് ഇന്ത്യ  ഇ-സ്റ്റോറിലൂടെയും ഫോൺ വിൽപ്പന ആരംഭിക്കും. ജിയോ ഉപയോക്താക്കൾക്കായി പ്രത്യേക ഡാറ്റ ഓഫറുകളും ലഭ്യമാണ്. 
 
എം 10
 
720 X 1520 റെസല്യൂഷനിൽ 6.2 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് സാംസണ്ട് എം 10ൽ ഒരുക്കിയിരിക്കുന്നത്, 13 മെഗാ പിക്സൽ പ്രൈമറി സെൻസർ, 5 മെഗാ പിക്സൽ സെക്കന്ററി സെൻസർ എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിൽ ഒരുക്കിയിട്ടുണ്ട്. 5 മെഗാപിക്സലാ‍ണ് സെൽഫി ക്യാമറ   3400 എംഎഎച്ച് ബാറ്ററി ബാക്കപ്പുണ്ട്. 2 ജി ബി റാം 16 ജിബി സ്റ്റോറേജ് വേരിയന്റിന് 7990 രൂപയും 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8990 രൂപയുമാണ് വില‌.
 
എം 20
 
1080 X 2340 റെസല്യൂഷനിൽ 6.3 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയാണ് സാംസങ് എം 20ക്കുള്ളത്. എം 10ന് സമാനമായ റിയർ ക്യാമറകൾ തന്നെയാണ് എം 20ക്കുമുള്ളത്. എന്നാൽ സെൽഫി ക്യാമറ 8 മെഗാപിക്സലിന്റേതാണ്. 5000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്. 3 ജിബി റാം 32 ജിബി വേരിയന്റിന് 10,990 രൂപയും 4 ജിബി റാമും 64 ജിബി വേരിയന്റിന് 12990 രൂപയുമാണ് വില 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

Who is Pinaki Misra: ആരാണ് മഹുവ മോയ്ത്രയുടെ 65കാരനായ വരൻ പിനാകി മിശ്ര, വിവാഹത്തിന് പിന്നാലെ തിരച്ചിലുമായി സൈബർ ലോകം

അടുത്ത ലേഖനം
Show comments