Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു തുള്ളി വെള്ളം പോലും അകത്ത് കടക്കില്ല, കാരണം ഈ ഫോണീണ് യു എസ് ബി പോർട്ടോ, ഹെഡ്ഫോൺ ജാക്കോ, എന്തിന് സിം സ്ലോട്ട് പോലുമില്ല; വയർലെസ് ഫോണെന്നാൽ മെയ്സു സീറോ !

ഒരു തുള്ളി വെള്ളം പോലും അകത്ത് കടക്കില്ല, കാരണം ഈ ഫോണീണ് യു എസ് ബി പോർട്ടോ, ഹെഡ്ഫോൺ ജാക്കോ, എന്തിന് സിം സ്ലോട്ട് പോലുമില്ല; വയർലെസ് ഫോണെന്നാൽ മെയ്സു സീറോ !
, ചൊവ്വ, 29 ജനുവരി 2019 (18:44 IST)
സ്പീക്കറുകളോ, ബട്ടണുകളോ ചാര്‍ജര്‍ പോർട്ടോ, എന്തിന് സിംകാര്‍ഡ് സ്ലോട്ട് പോലും ഇല്ലാത്ത ഒരു ഫോൺ. പിന്നെന്തിനാണ് ഫോൺ എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാൽ ഒരു സ്മാർട്ട്ഫോണിന് നൽകാനാകുന്നതിലും മുകളിൽ സേവനങ്ങൾ നൽക്കാൻ മെയ്സു സീറോ എന്ന പുത്തൻ സ്മാർട്ട്ഫോണിനാകും.
 
ഫോണിനെ പൂർണമായും വാട്ടർപ്രൂഫ് ആക്കുന്നതിനായാണ് യാതൊരുവിധ പോർട്ടുകളും സ്ലോട്ടുകളും ഫോണിൽ നൽകാത്തത്. വയർലെസ് ചാർജിംഗ് സംവിധാനമാണ് ഫോണിനെ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ ഡിസ്‌പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകൾ ഒരുക്കിയിരിക്കുന്നു. വോളിയം, പവർ ബട്ടണുകൾക്ക് പകരം കപ്പാസിറ്റീസ് ടച്ച് സെൻസറുകളാണ് ഒരുക്കിയിരിക്കുന്നത്. 
 
സിം കാർഡ് ഇടാതെ തന്നെ സിം ഫോണിൽ ഉപയോഗിക്കാം സോഫ്റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തിയ സിം സംവിധാനമാണ് മെയ്സു സീറോയിൽ. എം സൌണ്ട് ഇൻസ്ക്രീൻ 2.0 സംവിധാനത്തിൽ സ്ക്രീനിലൂടെ തന്നെ ശ്ബ്ദം കേൽക്കാം ചുരുക്കി പറഞ്ഞാൽ ഫോണിന് ഒരു ദ്വാരം പോലുമില്ല. തികച്ചും വാട്ടർ പ്രൂഫ്. വയർലെസ് സംവിധാനത്തിന് ഏറ്റവും ഉത്തമമായ ഒരു മാതൃകകൂടിയാണ് മെയ്‌സു സീറോ  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന പാർട്ടി; ശബരിമല വിഷയത്തില്‍ ഒളിച്ചുകളിച്ച് രാഹുല്‍