ടൈസണ്‍ ഒഎസ് ടെക്‌നോളജിയുമായി സാംസങ് സെഡ് 2 ഇന്ത്യന്‍ വിപണിയില്‍
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സെഡ് 2 ഇന്ത്യയില്‍ പുറത്തിറക്കി
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സെഡ് 2 ഇന്ത്യയില്‍ പുറത്തിറക്കി. പന്ത്രണ്ട് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ ലഭ്യമാണെന്നതാണ് ഫോണിന്റെ പ്രധാന സവിശേഷത. ബ്ലാക്, വൈന്‍ റെഡ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 4,590 രൂപയാണ് വില.
4 ഇഞ്ച് ഡബ്ല്യൂവിജിഎ ഡിസ്‌പ്ലേയും 480*800 പിക്‌സല്‍ റെസല്യൂഷനുമാണ് ഫോണിന്. 5 മെഗാപിക്‌സല്‍ പിന്‍വശത്തെ ക്യാമറയും 3 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഉള്ളത്. 8 ജിബിയാണ്ഇന്‍ബില്‍ട്ട് സ്റ്റോറേജ്, 1500 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവയും ഫോണിലുണ്ട്.
ടൈസണ്‍ ഒ എസ് ടെക്‌നോളജിയിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈ മണി ട്രാന്‍സ്ഫര്‍ എന്ന ആപ്പും സാംസങ്ങ് ഈ ഫോണിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. സാംസങ്ങിന്റെ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന ഫോണ്‍ ലഭ്യമാകും.