Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു

, ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (16:33 IST)
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ എടിഎമ്മില്‍ നിന്ന് ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി. ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരുന്നത്. 
 
ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്. എടിഎം മുഖേനയുള്ള തട്ടിപ്പുകള്‍ കൂടുന്നതു കൊണ്ടും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ആണ് ഇത്തരത്തിലുള്ള നടപടി. ഇതു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
മിക്ക എടിഎം ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപ്ത വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം, ഒരുമിച്ച് മതി, രണ്ടു പേർക്കും കൊതി മാറിയിട്ടില്ല'