Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ശാഖകളിൽ പോകേണ്ട, ഫോൺ വഴി ബാങ്കിങ്ങ് സേവനവുമായി എസ്ബിഐ

ഇനി ശാഖകളിൽ പോകേണ്ട, ഫോൺ വഴി ബാങ്കിങ്ങ് സേവനവുമായി എസ്ബിഐ
, തിങ്കള്‍, 4 ജൂലൈ 2022 (15:07 IST)
ശാഖയിൽ പോകാതെ തന്നെ ബാങ്കിങ്ങ് ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇടപാടുകാരുടെ സേവനത്തിന് രണ്ട് ടോൾ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന സേവനമാണ് ബാങ്ക് ഒരുക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും സേവനം ലഭ്യമായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
 
1800 1234 1800  2100 എന്നീ നമ്പറുകളാണ് ടോൾ ഫ്രീ നമ്പറുകൾ. ഈ നമ്പറുകളിലേക്ക് വിളിച്ച് ഏത് സേവനവും ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. കാർഡ് ബ്ലോക്കിങ്ങ്,പുതിയ കാർഡിന് അപേക്ഷിക്കൽ,അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ തുടങ്ങി നിരവധി സേവനങ്ങൾ ടോൾ ഫ്രീ നമ്പറിൽ ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യത പ്രധാനം, ലൊക്കേഷൻ ഹിസ്റ്ററിക്ക് കടിഞ്ഞാണിട്ട് ഗൂഗിൾ