Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കോട്ട്ലൻഡ് യാർഡ് പൊലീസ് ആസ്ഥാനത്തെ ആഡംബര ഹോട്ടലാക്കി മാറ്റി യൂസഫലി, പഴയ പൊലീസ് ആസ്ഥാനത്ത് ഒരു രാത്രി തങ്ങാൻ ഇനി 8 ലക്ഷം നൽകണം !

സ്കോട്ട്ലൻഡ് യാർഡ് പൊലീസ് ആസ്ഥാനത്തെ ആഡംബര ഹോട്ടലാക്കി മാറ്റി യൂസഫലി, പഴയ പൊലീസ് ആസ്ഥാനത്ത് ഒരു രാത്രി തങ്ങാൻ ഇനി 8 ലക്ഷം നൽകണം !
, ചൊവ്വ, 26 മാര്‍ച്ച് 2019 (20:26 IST)
ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ മുൻ ആസ്ഥാന മന്ദിരം സ്കോർട്ട്ലൻഡ് യാർഡ് ഒരു രാത്രി തങ്ങുന്നതിന് ലക്ഷങ്ങൾ നൽകേണ്ട ആഡംബര പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ് മലയാളി വ്യവസായിയായ യൂസുഫ് അലി. കെട്ടിടം ഏറ്റെടുത്ത ലുലു ഗ്രൂപ് ഇന്റർനാഷ്ണൽ 75 മില്യൺ യൂറോ മുടക്കിയാണ് പഴയ പൊലീസ് ആസ്ഥാനത്തെ പഞ്ച നക്ഷത്ര ഹോട്ടലായി മറ്റിയിരിക്കുന്നത്.
 
153 റൂമുകളുള്ള ഈ ഹോട്ടലിൽ ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 8 ലക്ഷം രൂപ നൽകേണ്ടി വരും. യു കെ യുടെ ചരിത്രത്തിൽ  സുപ്രധാന പങ്കുള്ള ഒരു കെട്ടിടത്തെയാണ് യൂസുവ് അലി അത്യാഡംബര ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. 1829 മുതൽ1890 വരെ ലണ്ടൻ മെട്രൊപൊളിറ്റൻ പൊലീസിന്റെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. കെട്ടിടത്തിന്റെ അടിസ്ഥാന ശൈലി നില നിർത്തിക്കൊണ്ട് തന്നെയാണ് സ്കോട്ട്‌ലൻഡ് യാർഡിനെ പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. 
 
കെട്ടിടത്തിലെ പൊലീസ് സെല്ലുകൾ വർക് സ്പേസുകളും, മീറ്റിംഗ് റൂമുകളുമാക്കി രൂപാന്തരപ്പെത്തിയിരിക്കുന്നതായി അന്തരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം തന്നെ ഹോട്ടൽ പ്രവർത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പിന് കീഴിലുള്ള ഹയത്ത് ഗ്രൂപ്പാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പുകാർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ സിംഗപ്പൂർ വിമാനത്തിൽ ബോംബുവച്ചതായി ഭീഷണി, യാത്രക്കാരിയായ സ്ത്രീയെയും കുട്ടിയെയും പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്