Webdunia - Bharat's app for daily news and videos

Install App

Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്

അഭിറാം മനോഹർ
വെള്ളി, 13 ജൂണ്‍ 2025 (10:16 IST)
ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നതോടെ കൂപ്പുകുത്തി ഓഹരിവിപണി. പ്രീ ഓപ്പണില്‍ 1,264 പോയന്റാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. നിഫ്റ്റിയാകട്ടെ 415 (-1.67%) പോയിന്റിന്റെ ഇടിവും രേഖപ്പെടുത്തി. എല്ലാ ഓഹരികളും തന്നെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 900 പോയിന്റിലധികവും നിഫ്റ്റി 295 പോയിന്റോളവും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
 
 കഴിഞ്ഞ മാസം റീട്ടെയ്ല്‍ പണപ്പെരുപ്പം 6 വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞെന്ന പോസിറ്റീവ് വാര്‍ത്തയ്ക്കിടെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തോടെ മധ്യേഷ്യ അസ്ഥിരതമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് ആ ഭീതി ഓഹരിവിപണിയിലും പ്രതിഫലിച്ചത്. ഇസ്രായേലിന് ശക്തമായ മറുപടി നല്‍കുമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാനും വ്യക്തമാക്കിയിരുന്നു.
 
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, ക്രൂഡോയില്‍ വിലകള്‍ കത്തികയറി. രാജ്യാന്തര സ്വര്‍ണവില ഒറ്റയടിക്ക് 102 ഡോളറിലധികമാണ് ഉയര്‍ന്നത്. ഓരോ ഡോളര്‍ ഉയര്‍ച്ചയ്ക്കും കേരളത്തില്‍ ഗ്രാമിന് 2 രൂപ ശരാശരി വര്‍ധിക്കുമെന്നിരിക്കെ പവന്‍ വിലയില്‍ 1000 രൂപയ്ക്ക് മുകളിലുള്ള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യങ്ങളില്‍ വലിയ പങ്കുള്ള ഇറാന്‍ ആക്രമിക്കപ്പെട്ടു എന്നതിനാല്‍ എണ്ണവില വരും ദിവസങ്ങളിലും ഉയരുമെന്ന് ഉറപ്പാണ്. ഗള്‍ഫ് മേഖലയിലെ എണ്‍ന വിതരണം പ്രധാനമായും നടക്കുന്നത് ഇറാന് സമീപത്ത് കൂടെയാണെന്നുള്ളത് ആശങ്ക ഉയര്‍ത്തുന്നതാണ്.
 
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 8 ശതമാനം മുന്നേറി 73.48 ഡോളറിലെത്തി. ബ്രെന്റ് വില 7.67% ഉയര്‍ന്ന് 74.68 ഡോളറിലാന് വ്യാപാരം നടക്കുന്നത്. ക്രൂഡ്, സ്വര്‍ണ വിലകള്‍ ഒരുദിവസം ഇത്രയും ഉയരുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. ഇന്ധനവില കൂടുന്ന സാഹചര്യം വന്നാല്‍ രാജ്യത്ത് പണപ്പെരുപ്പം കൂടാന്‍ അത് കാരണമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു.കഴുത്തിന് പരുക്ക്

അടുത്ത ലേഖനം
Show comments