രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം സൂചികകൾക്ക് വീണ്ടും കനത്ത തിരിച്ചടി.റിലയൻസ് ഇൻഡസ്ട്രീസിന്റെയും ബാങ്ക്, എഫ്എംസിജി ഓഹരികളും ഇടിഞ്ഞതാണ് വിപണിയെ ബാധിച്ചത്.
രാവിലത്തെ വ്യാപാരത്തിനിടെ 300 പോയന്റോളം സെൻസെക്‌സ് നേട്ടമുണ്ടാക്കിയെങ്കിലും കനത്ത വില്പന സമ്മർദമാണ് പിന്നീട് വിപണിയിൽ ഉണ്ടായത്. സെൻസെക്‌സ് 764.83 പോയന്റ് താഴ്ന്ന് 57,696.46ലും നിഫ്റ്റി 205 പോയന്റ് നഷ്ടത്തിൽ 17,196.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പവർഗ്രിഡ് കോർപ്, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര,കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.ക്യാപിറ്റൽ ഗുഡ്‌സ് ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.