വി സ്റ്റാർ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ !

വ്യാഴം, 13 ജൂണ്‍ 2019 (16:35 IST)
വി സ്റ്റാർ മെൻസ് വെയറിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർധവാൻ. വി ഗാർഡ് ഗ്രൂപ്പിന്റെ പ്രമോർട്ട്ർ‌മരിൽനിന്നുമുള്ള ഉപകമ്പനിയാണ് വി സ്റ്റാർ. വി സ്റ്റാർ മെൻസ്‌വെയറിന്റെ ഈ സിസ്സിസണിൽ പ്രചരണ ബ്രാൻഡിംഗ് പ്രവർത്തനങ്ങളിൽ ഇന്ത്യൻ ഓപ്പണർ ഭാഗമായിരിക്കും.  
 
ടെക്സ്റ്റൈൽസ് മേഖലയിൽ വി സ്റ്റാർ കൈവരിച്ച നേട്ടങ്ങൾ അനവധിയാണെന്നും അതിനാൽ വി സ്റ്റാറിന്റെ ബ്രാൻഡ് അംബാസഡറാകുന്നതിൽ സന്തോഷമുണ്ടെന്നും ശിഖർ ധവാൻ പറഞ്ഞു. ലോകകപ്പിനെ ആവേശം മൂർധന്യത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ ശിഖർ ധവാനെ പോലെയുള്ള ഒരു ഹോട്ട് താരം. വി സ്റ്റാറിന്റെ ബ്രാൻഡ് അംബാസഡറാകുന്നതിലൂടെ വി സ്റ്റാർ യുവാക്കളൂടെ ശ്രദ്ധയാകർഷിക്കുമെന്ന് വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദേശീയഗാനം പാതിയിൽ നിർത്തിച്ചു, പിന്നീട് ആലപിച്ചത് വന്ദേമാതരം ബി ജെ പി വീണ്ടും വിവാദത്തിൽ