Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് വർഷത്തിനിപ്പുറം കറൻസിയുടെ ഉപയോഗം 72 ശതമാനം വർധിച്ചു, പ്രധാനമന്ത്രി ഇനിയും തെറ്റ് സമ്മതിച്ചില്ലെന്ന് ഖാർഗെ

ആറ് വർഷത്തിനിപ്പുറം കറൻസിയുടെ ഉപയോഗം 72 ശതമാനം വർധിച്ചു, പ്രധാനമന്ത്രി ഇനിയും തെറ്റ് സമ്മതിച്ചില്ലെന്ന് ഖാർഗെ
, ചൊവ്വ, 8 നവം‌ബര്‍ 2022 (17:51 IST)
നോട്ടുനിരോധനത്തിൻ്റെ ആറാം വർഷം കടന്നുപോകുമ്പോൾ രാജ്യത്തെ പണമിടപാടുകളിൽ നല്ലൊരു പങ്കും നടക്കുന്നത് കറൻസിയിൽ തന്നെയെന്ന് റിസർവ് ബാങ്കിൻ്റെ കണക്കുകൾ.രാജ്യത്ത് ജനങ്ങളുടെ കൈവശമുള്ള കറൻസിയുടെ എണ്ണം റെക്കോർഡ് നിരക്കിലാണെന്നാണ് റിസർവ് ബാങ്കിൻ്റെ രേഖകൾ വ്യക്തമാക്കുന്നത്.
 
ഒക്ടോബർ 21ലെ കണക്കനുസരിച്ച് 30.88 ലക്ഷം കോടി കറൻസിയാണ് പ്രചാരത്തിലുള്ളത്. നോട്ടുനിരോധനം നടപ്പാക്കിയ 2016 നവംബറിനെ അപേക്ഷിച്ച് 71.84 ശതമാനം കൂടുതലാണിത്. അഴിമതി കുറയ്ക്കുക അതുവഴി കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശലക്ഷ്യം നിറവേറ്റാനായോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
 
കള്ളപ്പണം തടയാനെന്ന പേരിൽ മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം ബിസിനസ് രംഗത്തെ തകർത്തതായും തൊഴിൽ ഇല്ലാതാക്കിയതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. പ്രധാനമന്തി ഇനിയും തൻ്റെ തെറ്റ് സമ്മതിച്ചിട്ടില്ലെന്നും ഖാർഗെ ട്വീറ്റ് ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് കല്യാണസീസൺ, നവംബർ 14 മുതൽ ഡിസംബർ 14 വരെ രാജ്യത്ത് 32 ലക്ഷം വിവാഹങ്ങളെന്ന് കണക്കുകൾ