കരോഖിനെ ഇന്ത്യയിൽ നിർമ്മിയ്ക്കാനൊരുങ്ങി സ്കോഡ

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (12:41 IST)
സ്കോഡ അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുറത്തിക്കിയ മിഡ്-സൈഡ് എസ്യുവി കരോഖിന്റെ ഇന്ത്യയിൽ തന്നെ നിർമ്മിയ്ക്കാൻ ഒരുങ്ങി സ്കോഡ. ഒറ്റ വേരിയന്റിൽ മാത്രം പുറത്തിറങ്ങിയിട്ടുള്ള കരോഖിന്റെ ആയിരം യൂണിറ്റുകളാണ് സ്കോഡ ഇന്ത്യയിൽ എത്തിച്ചിരിയ്ക്കുന്നത്. ഇതിന്റെ വിൽപ്പനയുടെ അടിസ്ഥാനത്തിലായിരിയ്ക്കും പ്രാദേശികമായി വാഹനം നിർമ്മിയ്ക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക എന്നാണ് റിപ്പോർട്ടുകൾ. 
 
24.99 ലക്ഷം രൂപയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില. ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ അടിസ്ഥാനമായ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് കരോഖും ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ സ്‌കോഡ കോഡിയാക്കിന് സമാനമാണ് കരോഖും. സ്‌കോഡ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, ഡിആര്‍എല്ലുകള്‍ നല്‍കിയിട്ടുള്ള വലിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, എന്നിവയാണ് മുന്നിൽനിന്നുമുള്ള പ്രധാന കാഴ്ച
 
പ്രീമിയമാണ് കരോഖിലെ ഇന്റിരിയർ. ഫോക്‌സ് സ്മാര്‍ട്ട് ലിങ്ക് കണക്ടിവിറ്റിയുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്‌ൻമെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകതകൾ. 148 ബിഎച്ച്‌പി പവറും 250 എന്‍എം ടോര്‍ക്കു സൃഷ്ടിയ്ക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലെ ട്രാൻസ്‌മിഷൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments