രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം വർധിയ്ക്കുന്നതിനിടയിൽ ഓടകളിൽ ജൊവിഡ് 19 വൈറസിന്റെ സാനിധ്യം, അഹമ്മദാബാദിലെ അഴുക്കുചാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിലാണ് സാർസ് സിഒവി 2 വൈറസ് സാനിധ്യം ഐഐടി കണ്ടെത്തിയത്. പകർച്ചയ്ക്ക് ഇടയാക്കാത്ത ജീനുകളെയാണ് ഓടകളിൽനിന്നും കണ്ടെത്തിയിരിയ്ക്കുന്നത്.
എന്നാൽ രോഗവ്യാപനത്തിന്റെ തോത് ഇതിൽ നിന്നും മനസിലാക്കാൻ സാധിയ്ക്കും എന്നും രാജ്യത്തെ അഴുക്കുചാലുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണം എന്നും ഐഐടി ഗാന്ധിനഗറിലെ പ്രൊഫസറായ മനീഷ് കുമാർ പറയുന്നു. അമേരിക്ക, ഓസ്ട്രേലിയ നെതർലാൻഡ്സ് എന്നി രാജ്യങ്ങളിലും ഓടകളിൽ സാർസ് സിഒവി 2ന്റെ സാനിധ്യ കണ്ടെത്തിയിട്ടുണ്ട്. അഴുക്കുചാലിലുടെ രോഗവ്യാപനം ഉണ്ടാനകില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.