Webdunia - Bharat's app for daily news and videos

Install App

ടൊയോട്ട റേവ് 4 അടിസ്ഥാനപ്പെടുത്തി സുസൂക്കിയുടെ എക്രോസ്സ് വിപണിയിൽ !

Webdunia
ശനി, 4 ജൂലൈ 2020 (19:34 IST)
ടോയോട്ടയുടെ റേവ് 4 അടിസ്ഥാനപ്പെടുത്തി തങ്ങളുടെ ഏറ്റവും വലിയ എസ്‌യുവി അവതരിപ്പിച്ച് സുസൂക്കി. അന്തരാഷ്ട്ര വിപണിയിയിലാണ് വാഹനത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ടോയോട്ട സുസൂക്കി കൊളാബറേഷന്റെ ഭാഗമായാണ് എക്രോസ്സിനെ സുസൂക്കി വിപണിയിൽ എത്തിച്ചത്. എക്രോസ്സ് ഇന്ത്യൻ വിപണിയിൽ എത്തുമോ എന്നത് വ്യക്തമല്ല. ഇന്ത്യയിൽ ഇരു കമ്പനികളൂടെയും കൊളാബറേഷന്റെ ഭാഗമായി മരുതി സുസൂക്കിയുടെ ബലേനോയെ ഗ്ലാൻസ എന്ന പേരിൽ ടോയോട്ട വിപണിയിൽ എത്തിച്ചിരുന്നു, സുസൂക്കിയുടെ ബ്രെസ്സ അർബർ ക്രൂസർ എന്ന പേരിൽ വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്.  
 
പ്ലഗ്‌-ഇന്‍ ഹൈബ്രിഡ് എസ്‌യുവി ആയാണ് എക്രോസ്സ് എത്തുന്നത്. ടൊയോട്ട റേവ് 4 അടിസ്ഥാനമാക്കി എങ്കിലും ഡിസൈനിൽ സുസുക്കിയുടെ ശൈലി കൊണ്ടുവന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ പുതിയ സ്വിഫ്റ്റിലേതിന് സമാനമായ ഹെക്സഗണൽ ഗ്രിൽ, റേവ് ഫോറിൽനിന്നും കൂടുതൽ കോംപാക്ടായ ഹെഡ് ലാമ്പുകൾ. എന്നിവയാണ് മുൻപിലിന്നുമുള്ള പ്രധാന കാഴ്ച. ഗ്രില്ലിന്റെ വലിപ്പത്തിലും ഡിസൈനിലുമുള്ള വ്യത്യാസം റേവ് 4ൽ നിന്നും എക്രോസ്സിനെ കൂടുതൽ വ്യത്യസ്തവും മനോഹരവുമാക്കുന്നു. 
 
185 പിഎസ് പവറും 227 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 182 പിഎസ് പവറും 270 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന ഇലക്‌ട്രിക്ക് മോട്ടോറും, 54 പിഎസ് പവറും 121 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന മറ്റൊരു ഇലക്‌ട്രിക്ക് മോട്ടോറും അടങ്ങുന്ന റേവ് 4ലെ കോമ്പിനേഷൻ തന്നെയാണ് എക്രോസ്സിനും കരുത്ത് പകരുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആണ് എക്രോസിന്റെ പരമാവധി വേഗത.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments