Webdunia - Bharat's app for daily news and videos

Install App

നിരത്തില്‍ നിറഞ്ഞാടാന്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ ‘സലോണ്‍’ പതിപ്പുമായി സുസൂക്കി വിപണിയിലേക്ക് !

സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ പുത്തന്‍ സലോണ്‍ പതിപ്പുമായി സുസൂക്കി

Webdunia
ചൊവ്വ, 2 ജനുവരി 2018 (11:14 IST)
സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ‍എത്തുന്നു‍. സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണ്‍ എന്ന പേരിലാണ് പുതിയ ഹാച്ച് എത്തുക. ജനുവരിയില്‍ നടക്കാനിരിക്കുന്ന 2018 ടോക്കിയോ ഓട്ടോ എക്സ്പോയ്ക്ക് മുന്നോടിയായാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണ്‍ പതിപ്പിനെ സുസൂക്കി അവതരിപ്പിച്ചത്.
 
പുറം മോഡിയിലുള്ള കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണിന്റെ മുഖ്യ ആകര്‍ഷണം. ലിമിറ്റഡ് എഡിഷന്‍ ടാഗോടെയായിരിക്കും ഈ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പിനെ സുസൂക്കി വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനായിരിക്കും ഹാച്ചിന് കരുത്തേകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
പുതിയ മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമിലാണ് പുതിയ സലോണ്‍ പതിപ്പ് എത്തുന്നത്. അതോടൊപ്പം തന്നെ റെഡ് ഫിനിഷ് നേടിയ ഫ്രണ്ട് ലിപ് സ്‌പോയിലറും സൈഡ് സ്‌കേര്‍ട്ടുകളും സ്വിഫ്റ്റില്‍ നല്‍കിയിട്ടുണ്ട്. സാറ്റിന്‍ ഗ്രെയ് സ്‌കീമിലാണ് പുതിയ ഹാച്ച്ബാക്കിന്റെ ഫ്രണ്ട് ഗ്രില്‍ നല്‍കിയിരിക്കുന്നത്‍.
 
പിന്‍ഡോറുകള്‍ക്ക് നല്‍കിയിരിക്കുന്ന സ്‌പോര്‍ട് ബ്രാന്‍ഡിംഗ്, അഗ്രസീവ് ഡീക്കലുകള്‍, പുത്തന്‍ ഡിസൈനിലുള്ള ബ്ലാക് അലോയ് വീലുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്‌ളാറ്റ്‌ബോട്ടം സ്റ്റീയറിംഗ് വീല്‍, റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നീ ഫീച്ചറുകളും സലോണില്‍ നല്‍കിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

അടുത്ത ലേഖനം
Show comments