Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടാറ്റയുടെ കോംപാക്ട് സെഡാൻ 'കൈറ്റ് 5' വിപണിയിലിലേക്ക് !

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

ടാറ്റയുടെ കോംപാക്ട് സെഡാൻ 'കൈറ്റ് 5' വിപണിയിലിലേക്ക് !
, ചൊവ്വ, 31 ജനുവരി 2017 (11:36 IST)
ടാറ്റാ മോട്ടേഴ്സിന്റെ കോംപാക്ട് സെഡാൻ കൈറ്റ് 5 വിപണിയിലേക്കെത്തുന്നു. 2016 ഡല്‍ഹി എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച വാഹനമാണ് ഇപ്പോള്‍ വിപണിയിലേക്കെത്തുന്നത്. എക്സ്പോയിൽ അവതരിച്ച വേളയില്‍ നൽകിയ കൈറ്റ് 5 എന്നപേരിനു പകരം ‘വിയാഗോ’ അല്ലെങ്കിൽ ‘ഓൾട്ടിഗോ’ എന്നപേരിലായിരിക്കും ഈ കോംപാക്ട് സെഡാൻ അവതരിക്കുകയെന്നാണ് സൂചന.
 
ടാറ്റയുടെ പതിവ് സെഡാനിൽ നിന്നും മാറി ലുക്കിന് പ്രാധാന്യം നൽകി കൊണ്ട് അവതരിപ്പിക്കുന്ന ഒരു വാഹനമാണിത്. ഹെഡ്‌ലാമ്പുവരെ നീളുന്ന ക്രോം ഹ്യുമാനിറ്റി ലൈനാണ് മുൻഭാഗത്തെ ആകര്‍ഷകമാക്കുന്നത്. സ്റ്റോപ് എൽഇഡി ലാമ്പോടുകൂടിയ സ്പോയിലർ, എൽഇഡി ഹെഡ്‌ലാമ്പ്, മികച്ച ബൂട്ട് സ്പേസ് എന്നീ പ്രത്യേകതകളും ഈ വാഹനത്തിനുണ്ട്.
 
പുതിയ റെവോടോർക്ക് 1.05ലിറ്റർ ഡീസൽ എൻജിനും റെവോട്രോൺ 1.2ലിറ്റർ പെട്രോൾ എൻജിനുമാണ് കൈറ്റ് 5 സെഡാന് കരുത്തേകുന്നത്. സിറ്റി, ഇക്കോ എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും വാഹനത്തിന് ഉണ്ടായിരിക്കുമെന്നാണ് സൂചന. എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗ്, കോർണർ സ്റ്റബിലിറ്റി കൺട്രോൾ എന്നീ സുരക്ഷാസജ്ജീകരണങ്ങളും ഈ വാഹനത്തിലുണ്ട്.
 
അഞ്ച് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കർ മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോൾ എന്നീ സവിശേഷതകളാണ് വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കുന്നത്. നാലു ലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയിൽ ഈ വർഷം ഏപ്രിലോടുകൂടിയായിരിക്കും കൈറ്റ് 5 വിപണിയിലെത്തുക. വിപണിയിൽ ഹോണ്ട അമേസ്, ഫോഡ് ഫിഗോ ആസ്പെയർ, ഹ്യുണ്ടായ് എക്സെന്റ്, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോക്സ്‌വാഗൺ അമിയോ എന്നീ വാഹനങ്ങളുമായായിരിക്കും കൈറ്റിറ്റെ മത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സനുഷയെ 'കൊലപ്പെടുത്തി' സോഷ്യൽ മീഡിയ! ഫേസ്ബുക്ക് ലൈവിൽ മറുപടി ഉടൻ ഉണ്ടാകുമെന്ന് സനുഷ