ഇങ്ങനെയൊക്കെ സർപ്രൈസ് നൽകിയാൽ ചിലപ്പോൾ ആളുകൾ സന്തോഷം കാരണം ഹൃദയസ്തംഭനം വന്ന് വീണുപോകും. അമേരിക്കയിലെ ഒരു കമ്പനി ജീവനക്കാർക്ക് നൽകിയ സർപ്രൈസ് ബോണസ് തുക കണ്ണ് തള്ളിയിരിക്കുകയാണ് ആളുകൾ. പതിവുപോലെയുള്ള വാർഷിക ആഘോഷ പരിപാടിക്കിടെ ലഭിച്ച ആ പൊതിക്കുള്ളിൽ. തങ്ങളെ ലക്ഷപ്രഭുക്കളാക്കുന്ന നിധി ഉണ്ടാകും എന്ന് അവർ പ്രതീക്ഷിച്ചതേയില്ല.
മേരീലാൻഡിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോൺ പ്രോപ്പർട്ടീസ് ആണ് തങ്ങളുടെ ജീവനക്കാർക്ക് സ്നേഹ സാമ്മാനം നൽകിയത്. 198 ജീവനക്കാർ മാത്രമാണ് ഈ കമ്പനിയിൽ ഉള്ളത്. ഓരോരുത്തർക്കും കമ്പനി നൽകിയത് 50,000 ഡോളർ അതായത് 35,40,125 രൂപ സാർപ്രൈസ് ബോണസ്. സമ്മാനം ലഭിച്ചതോടെ സംഭവിക്കുന്നതെന്തെന്ന് തന്നെ അറിയാത്ത അവസ്ഥയിലായി ജീവനക്കാർ.
10 മില്യൺ ഡോളറാണ് ജോലിക്കാർക്ക് ബോണസ് നൽകുന്നതിനായി കമ്പാനി ചിലാവിട്ടത്. പരസ്പരം ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് അപ്രതീക്ഷിതമായി വലിയ തുക ബോമണസ് ലഭിച്ചതിന്റെ സന്തോഷം ജീവനക്കാർ പങ്കുവച്ചത്. ഇരുപത് മില്യൺ ചതുരശ്ര അടി എന്ന നേട്ടം കൈവരിച്ചതോടെയാണ് ഇത്ര വലിയ തുക ജീവനക്കാർക്ക് ബോണസ് ആയി നൽകാൻ തീരുമാനിച്ചത് എന്ന് സെന്റ് ജോണ്‍സ് പ്രോപ്പര്‍ട്ടീസ് പ്രസിഡന്റ് ലോറന്‍സ് മേയ്ക്രാന്റ്‌സ് പറഞ്ഞു.