എച്ചിബിഎക്സ് എന്ന കോഡ് നാമത്തിൽ ഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റയുറ്റെ കുഞ്ഞൻ എസ്‌യുവി വിപണിയിലെത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ടാറ്റ ടൈമറോ എന്നായിരിയ്ക്കും ഈ വാഹനത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന വിവരം, എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഈ വർഷം ഏപ്രിലോടെ വാഹനം വിപണീയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. വാഹനം ഇന്ത്യൻ നിരത്തുകളീൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കാൻ സാധിയ്ക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലായിരിയ്ക്കും വാഹനം എത്തുക എന്നാണ് റിപ്പോർട്ടുകൾ. സെഗ്മെന്റിൽ മറ്റാരും നൽകാത്ത അത്യാധുനിക ഫീച്ചറുകൾ ടാറ്റയുടെ മൈക്രോ എസ്‌യുവിയിൽ ഇടംപിടിയ്ക്കും എന്നാണ് വിവരം.